പോപുലര്‍ ഫിനാന്‍സ്; എല്ലാ ശാഖകളും അടച്ചു പൂട്ടാന്‍ ഉത്തരവ്
text_fieldsകണ്ണൂർ: പോപുലര്‍ ഫിനാന്‍സ് ലിമിറ്റഡിലെ ജില്ലയിലെ എല്ലാ ശാഖകളും അനുബന്ധ സ്ഥാപനങ്ങളും അടച്ചുപൂട്ടാന്‍ കലക്ടര്‍ ഉത്തരവിട്ടു. ഹൈകോടതി നിര്‍ദേശപ്രകാരമാണ് നടപടി. ബ്രാഞ്ചുകളിലെ സ്വര്‍ണം, പണം, ബാങ്ക് രേഖകള്‍, ചെക്ക്, പണയ വസ്തുക്കള്‍, സര്‍ക്കാര്‍ സെക്യൂരിറ്റീസ് തുടങ്ങിയവയും സ്ഥലങ്ങള്‍, വീട്, കെട്ടിടങ്ങള്‍ ഉള്‍പ്പെടെ പോപുലര്‍ ഫിനാന്‍സ് ലിമിറ്റഡിെൻറയും അനുബന്ധ സ്ഥാപനങ്ങളുടെയും വസ്തുവകകള്‍ വാങ്ങാനോ വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ മറ്റ് ഇടപാടുകള്‍ നടത്താനോ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.
പോപുലര്‍ ഫിനാന്‍സ്, അനുബന്ധ സ്ഥാപനങ്ങള്‍, കമ്പനി ഡയറക്ടര്‍മാര്‍, പങ്കാളികള്‍, മനേജ്‌മെൻറ്, ഏജൻറുമാര്‍ എന്നിവര്‍ കൈകാര്യം ചെയ്യുന്ന ചിട്ടി കമ്പനികള്‍, കോഓപറേറ്റിവ് സൊസൈറ്റികള്‍, ബാങ്കിങ്, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയിലെ എല്ലാ അക്കൗണ്ടുകളും മരവിപ്പിച്ചതായും കലക്ടർ വ്യക്തമാക്കി. ഓഫിസുകള്‍ പൂട്ടി സീല്‍ ചെയ്യുന്നതിന് ജില്ല പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. സീല്‍ ചെയ്ത ശേഷം താക്കോല്‍ എ.ഡി.എമ്മിന് കൈമാറണം. വസ്തുക്കളുടെ കൈമാറ്റം തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ല രജിസ്ട്രാറെയും (ജനറല്‍) പോപുലര്‍ ഫിനാന്‍സുമായി ബന്ധപ്പെട്ട എല്ലാ അക്കൗണ്ടുകളും മരവിപ്പിക്കാന്‍ ലീഡ് ബാങ്ക് മാനേജര്‍, കോഓപറേറ്റിവ് സൊസൈറ്റി ജോ. രജിസ്ട്രാര്‍, അസി. ജനറല്‍ മാനേജര്‍, കെ.എസ്.എഫ്.ഇ റീജനല്‍ ഓഫിസ് കണ്ണൂര്‍, കെ.എഫ്.സി ജില്ല മാനേജര്‍ എന്നിവരെയും മറ്റു ധനകാര്യ സ്ഥാപനങ്ങളെയും ചുമതലപ്പെടുത്തി.
വാഹനങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ച് നല്‍കുന്നതിനും കൈമാറ്റം തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസറെ ചുമതലപ്പെടുത്തി. പോപുലര്‍ ഫിനാന്‍സിെൻറ ഉടമസ്ഥതയിലുള്ള വസ്തുക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനും വസ്തുക്കള്‍ നീക്കം ചെയ്യുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനും തഹസില്‍ദാര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.