ഇരകളാവുന്നതിലേറെയും ദുര്‍ബല വിഭാഗങ്ങളിലെ കുട്ടികള്‍ –ഡി.ഐ.ജി
text_fieldsകണ്ണൂർ: ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള ശാരീരിക അതിക്രമങ്ങള്‍ കൂടുതലായും നേരിടുന്നത് ദുര്‍ബല വിഭാഗത്തിൽപെട്ട കുട്ടികളും സ്ത്രീകളുമാണെന്ന് ഡി.ഐ.ജി കെ. സേതുരാമന്. വനിത കമീഷന് ജില്ല ജാഗ്രത സമിതി തദ്ദേശ സ്ഥാപന അധ്യക്ഷന്മാർക്കും സെക്രട്ടറിമാര്‍ക്കുമായി സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പലപ്പോഴും പ്രലോഭനങ്ങളിൽപെടുത്തിയാണ് കുട്ടികളെ ശാരീരികമായി ഉപദ്രവിക്കുന്നത്. ദുര്‍ബല വിഭാഗത്തിൽപെട്ട 5,500 ഓളം കുടുംബങ്ങള്‍ ജില്ലയിലുെണ്ടന്നാണ് കണക്ക്.
ജനമൈത്രി പൊലീസ് ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ കുട്ടികള്‍ക്കുവേണ്ട ഭക്ഷണം, സ്കൂളില്‍ പോകാനുള്ള സൗകര്യം, താമസ സൗകര്യം എന്നിവ ലഭിക്കുന്നുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. വാര്‍ഡ് തലത്തില്‍ ജനപ്രതിനിധികളും ഇതിെൻറ ഭാഗമായാല്‍ ഇടപെടലുകള്‍ ഫലപ്രദമാകും.പെണ്‍കുട്ടികള്‍ക്കുപുറമെ ആണ്‍കുട്ടികളും ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. ജില്ലയിലെ തദ്ദേശസ്ഥാപന തലത്തില്‍ ജാഗ്രത സമിതികള്‍ ശക്തിയാര്‍ജിച്ചാല്‍ സ്ത്രീകള്‍ക്ക് പൂര്‍ണമായ സംരക്ഷണം ഉറപ്പാക്കാന്‍ സാധിക്കും - ഡി.ഐ.ജി പറഞ്ഞു. ജില്ലാപഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു.വനിത കമീഷന് പ്രോഗ്രാം ഫാക്കല്‍റ്റി എസ്. ബിജു പരിശീലന ക്ലാസെടുത്തു. വനിത ഘടക പദ്ധതിയെക്കുറിച്ചുള്ള വിശദീകരണവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.