കുഴിയുന്നു....അടക്കുന്നു.... കുഴിയുന്നു; പാപ്പിനിശ്ശേരി മേൽപാലത്തിൽ അടച്ച ഭാഗത്ത് വീണ്ടും കുഴികൾ
text_fieldsപാപ്പിനിശ്ശേരി: റെയിൽവേ മേൽപാലത്തിൽ കഴിഞ്ഞദിവസം അടച്ച കുഴി വീണ്ടും പഴയ സ്ഥിതിയിൽ. ആറുമാസം മുമ്പ് അറ്റകുറ്റപ്പണി നടത്തിയ മേൽപാലത്തിൽ കുഴികൾ രൂപപ്പെട്ട വാർത്ത വന്നിരുന്നു. അതിനുശേഷമാണ് കുഴിയടച്ചത്. കെ.എസ്.ടി.പി റോഡിൽ പാപ്പിനിശ്ശേരി-പഴയങ്ങാടി റോഡ് കവലക്കും പാപ്പിനിശ്ശേരി മേൽപാലത്തിനും ഇടയിലെ നൂറിലേറെ കുഴികൾ അടക്കുന്നതിനിടയില് മേൽപാലത്തിലെ ഏഴ് കുഴികളാണ് നാട്ടുകാരുടെ പരാതിയെ തുടര്ന്ന് അടച്ചത്. എന്നാൽ, കുഴികളടച്ച് രണ്ട് ദിവസത്തിനുള്ളിൽതന്നെ തകർന്നതോടെ നാട്ടുകാർ വീണ്ടും പ്രതിഷേധത്തിലാണ്.
പാലം പ്രവൃത്തി പൂർത്തിയായി ഒരു വർഷത്തിനുശേഷം കെ.എസ്.ടി.പി അധികൃതർ പാലം വിഭാഗം എൻജിനീയറിങ് വിങ്ങിലേക്ക് കൈമാറാൻ ആവശ്യമായ നടപടി സ്വീകരിച്ചെങ്കിലും അവർ ഇതുവരെ ഏറ്റെടുത്തില്ല. കുഴികളടക്കാൻ ഫണ്ടില്ലെന്നാണ് കെ.എസ്.ടി.പി അധികൃതർ പറയുന്നത്. ഇരു വകുപ്പുകളും കൈയൊഴിഞ്ഞ അവസ്ഥയിലാണ് പാപ്പിനിശ്ശേരി മേൽപാലം.
കഴിഞ്ഞവർഷം മഴക്കാലത്ത് മേൽപാലത്തിൽ നിരവധി തവണയാണ് കുഴികളടച്ചത്. ഓരോ തവണ അടച്ചപ്പോഴും തൊട്ടടുത്തദിവസം തന്നെ പഴയ സ്ഥിതിയിലാകും. 2021 ഡിസംബറിൽ ഒരു മാസക്കാലം മേൽപാലം അടച്ചിട്ട് വലിയതോതിൽ അറ്റകുറ്റപ്പണി നടത്തിയിരുന്നു. പാലത്തിന്റെ നിർമാണത്തിൽതന്നെ അപാകതയുണ്ടെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാണിച്ചിട്ടും അധികൃതർ അവഗണിക്കുകയായിരുന്നു.
മേൽപാലത്തിന്റെ നിർമാണ പ്രവൃത്തിയിലെ അപാകതയെക്കുറിച്ച് പരാതി വന്നതിനാൽ വിജിലൻസ് അന്വേഷണം നടക്കുന്നതിനാലാണ് ഇരുവിഭാഗവും പാലം കൈയൊഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.