ദേശീയപാതയിൽ കുഴികളടക്കൽ തകൃതി
text_fieldsപാപ്പിനിശ്ശേരി: ദേശീയപാതയിൽ ഇപ്പോൾ കുഴികളടക്കൽ തിരക്കാണ്. നാലുദിവസമായി തുടരുന്ന കുഴിയടക്കൽ ഇന്നും എങ്ങുമെത്തിയില്ല. പൊതുമരാമത്ത് വകുപ്പും ദേശീയപാത അതോറിറ്റിയും കൈയൊഴിഞ്ഞ പാതയിലെ നുറുക്കണക്കിന് കുഴികൾ ഇപ്പോള്‍ അടക്കുന്നത് പുതിയ ദേശീയപാതയുടെ കരാർ കമ്പനിയായ വിശ്വസമുദ്ര ടീമാണ്.
വ്യാഴാഴ്ച രാവിലെ മുതലാണ് വളപട്ടണത്തിനും വേളാപുരത്തിനും ഇടയിൽ കുഴി അടക്കാൻ തുടങ്ങിയത്.
പാപ്പിനിശ്ശേരി പഴയങ്ങാടി റോഡ് കവലയിൽ കുഴി അടക്കുന്ന സമയം കോട്ടൺസ് റോഡ് വഴി വാഹനങ്ങൾ തിരിച്ചുവിടാൻ ശ്രമം നടത്തിയെങ്കിലും ചില വാഹനങ്ങൾ മാത്രമാണ് അതുവഴി കടന്നുപോയത്.
റോഡിലെ നൂറുകണക്കിനുള്ള കുഴികളടച്ചെങ്കിലും റോഡിന്റെ സമതലം ഒരു പോലെയല്ലാത്തതിനാല്‍ വാഹനയാത്ര ദുർഘടമാണ്. ദേശീയ പാതയിൽ വളപട്ടണത്തിനും വേളാപുരത്തിനും ഇടയിൽ നൂറുകണക്കിന് കുഴികളാണുള്ളത്. ചില ഭാഗങ്ങളിൽ പാതയുടെ മേൽപാളി മീറ്ററുകളോളം അകലത്തിൽ അടർന്നുപോയിട്ടുണ്ട്. ഈ ഭാഗങ്ങളിൽ ഇപ്പോഴത്തെ താൽകാലിക അടക്കൽ ഫലപ്രദമല്ലെന്നാണ് നാട്ടുകാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.