കണ്ണൂരിൽ 2.8 ടണ്‍ അനധികൃത കോഴിമാലിന്യം പിടിച്ചെടുത്തു
text_fields
കണ്ണൂർ: അനധികൃതമായി കോഴിമാലിന്യം കടത്തിയ ലോറി കണ്ണൂര്‍ ടൗണ്‍ പൊലീസ് പിടികൂടി. വാഹന ഉടമക്കും ലോറി തൊഴിലാളികള്‍ക്കുമെതിരെ കേസെടുത്തു. കെ.എല്‍ 60 എസ് 2645 നമ്പര്‍ ലോറിയാണ് പിടികൂടിയത്. ഇതില്‍ നിന്നും 2.8 ടണ്‍ അറവുമാലിന്യം പിടിച്ചെടുത്തു.
ജില്ലയിലെ തലശ്ശേരി, പന്ന്യന്നൂര്‍, ന്യൂ മാഹി, എരഞ്ഞോളി, കതിരൂര്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കടകളില്‍ നിന്നുള്ള അറവുമാലിന്യം കടകളില്‍ നിന്നും വന്‍ തുക ഈടാക്കി കാസർകോട് ജില്ലയിലെ ഒഴിഞ്ഞ പ്രദേശങ്ങളില്‍ കൊണ്ടുപോയി കുഴിച്ചുമൂടുന്ന സംഘത്തെയാണ് പൊലീസ് പിടികൂടി വാഹനം കസ്റ്റഡിയിലെടുത്തത്. കാൽടെക്സ് ജങ്ഷനില്‍നിന്ന് കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയാണ് ലോറി പിടികൂടിയത്.
മാലിന്യം ഗവ. അംഗീകൃത റെൻഡറിങ് പ്ലാൻറിലേക്ക് മാറ്റി. മാലിന്യക്കടത്തിന് കൂട്ടുനില്‍ക്കുന്ന കോഴിക്കടകളുടെ ലൈസന്‍സ് പുതുക്കില്ലെന്ന് ജില്ല കലക്ടര്‍ പറഞ്ഞു. ജില്ലയിലെ മുഴുവന്‍ കോഴി അറവ് മാലിന്യവും ജില്ലയില്‍തന്നെ സംസ്കരിക്കാനുള്ള സംവിധാനമുണ്ട്. ജില്ലയെ രാജ്യത്തെ ആദ്യ അറവ് മാലിന്യവിമുക്തമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കോഴിക്കടക്കാരും സ്ഥാപനങ്ങളും സഹകരിക്കണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.