ചെങ്കല്ലിന് വർധിപ്പിച്ച തുക താൽക്കാലികമായി പിൻവലിച്ചു
text_fieldsകണ്ണൂർ: ചെങ്കല്ലിന് നവംബർ മുതൽ മൂന്നുരൂപ വില വർധിപ്പിച്ചത് കലക്ടറുടെ നിർദേശത്തെത്തുടർന്ന് ഡിസംബർ 15വരെ മരവിപ്പിച്ചതായി ചെങ്കൽ വ്യവസായ അസോസിയേഷൻ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
വളരെ നഷ്ടം സഹിച്ചാണ് നിലവിൽ മേഖല മുന്നോട്ടുകൊണ്ടുപോകുന്നത്. തൊഴിലാളികളുടെ കൂലി വർധന, മെഷീൻ പാർട്സുകളുടെ വിലക്കയറ്റം തുടങ്ങിയ കാരണങ്ങൾ കൊണ്ടാണ് വില വർധിപ്പിച്ചത്. വില വർധിപ്പിച്ച വിഷയത്തിൽ ബന്ധപ്പെട്ട അധികൃതർ പരിശോധന നടത്തിയതിന് ശേഷം തുടർ നടപടികളുണ്ടാവും.
ഇരിട്ടി കല്യാട് മേഖലയിൽ തടഞ്ഞ ചെങ്കൽ ഖനനം ഇതുവരെ അനുവദിച്ചിട്ടില്ല. ലൈസൻസ് എടുക്കാൻ തയാറാണ്. പക്ഷേ, അത് ലഭിക്കുന്നില്ല. മിച്ചഭൂമി കൈയേറിയാണ് ഖനനം നടത്തുന്നതെന്നത് വസ്തുതാ വിരുദ്ധമാണ്. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കല്യാട് മേഖലയിൽ ചെങ്കൽപണയിൽ പണിയെടുക്കുന്നവരും അവരുടെ കുടുംബങ്ങളും കലക്ടറേറ്റിന് മുന്നിൽ സമരം നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.
വാർത്തസമ്മേളനത്തിൽ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ. മണികണ്ഠൻ, ജില്ല പ്രസിഡൻറ് എം.പി. മനോഹരൻ, ജില്ല സെക്രട്ടറി ജോസ് നടപ്പുറം, കെ.വി. കൃഷ്ണൻ, കെ.പി. അബ്ദുൽ അസീസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.