നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി
text_fieldsകണ്ണൂർ: നഗരത്തിൽ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. കോർപറേഷൻ ഹെൽത്ത് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ കണ്ണൂരിലെ കടകളിലും ബങ്കുകളിലും നടത്തിയ പരിശോധനയിലാണ് പുകയില ഉൽപന്നങ്ങൾ പിടികൂടിയത്.
നഗരത്തിലെ കടകളിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള നിരോധിത ലഹരി ഉൽപന്നങ്ങൾ വിൽക്കുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് ശനിയാഴ്ച പുലർച്ച മുതൽ ഹെൽത്ത് സൂപ്പർവൈസർ ബൈജുവിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.
കോർപറേഷന്റെ അഞ്ചു ഡിവിഷനുകളിൽ നടത്തിയ പരിശോധനയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ ഉടമസ്ഥതയിലുള്ള താൽക്കാലിക പെട്ടിക്കടകളിൽ നിന്നാണ് ലഹരി ഉൽപന്നങ്ങൾ പിടികൂടിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഹെൽത്ത് സൂപ്പർവൈസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.