കണ്ണൂർ ടി.എ കേന്ദ്രം മാറ്റുന്നതിനെതിരെ പ്രതിഷേധം
text_fieldsകണ്ണൂർ: ഇന്‍ഫന്‍ട്രി ബറ്റാലിയന് പ്രാദേശികസേന ആസ്ഥാനം കണ്ണൂരില്‍നിന്ന് മാറ്റുന്നതിനെതിരെ പ്രതിഷേധവുമായി വിമുക്ത ഭടന്മാര്. കണ്ണൂരിലെ എക്സ് ടെറിറ്റേറിയേഴ്സ് അസോസിയേഷെൻറ നേതൃത്വത്തില്‍ എക്സ് സർവിസ് മെന്‍ സംഘടനകളുമായി ചേര്‍ന്ന് കണ്ണൂര്‍ ടി.എ ആസ്ഥാനത്തുനിന്ന് കലക്ടറേറ്റ് പരിസരത്തേക്ക് മൗനജാഥയും പ്രതിഷേധ ധര്‍ണയും സംഘടിപ്പിച്ചു.
ധര്‍ണ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജന് ഉദ്ഘാടനം ചെയ്തു. ഹോണററി ക്യാപ്റ്റര്‍ ആരോഗ്യസാമി അധ്യക്ഷത വഹിച്ചു.
രാമചന്ദ്രന് ബാവിലേരി മാര്‍ച്ച് ഫ്ലാഗ്ഓഫ് ചെയ്തു. ബി.ജെ.പി നേതാവ് കെ. രഞ്ജിത്ത്, ഡി.സി.സി ജന. സെക്രട്ടറി സുരേഷ് ബാബു എളയാവൂര്, സുബൈദാര്‍ കരുണാകരന്, ഹവില്‍ദാര്‍ രാജനന്ദനന്, സുബൈദാര്‍ രാധാകൃഷ്ണന്. ടി.വി. രാധാകൃഷ്ണന് മാണിക്കോത്ത്, ചാക്കോ കരിമ്പിന് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.