ലൈഫ് മിഷൻ: അവിടെ തറക്കല്ലിടൽ, ഇവിടെ പ്രതിഷേധം
text_fieldsപുതിയതെരു: ജില്ലയിലെ ലൈഫ് മിഷൻ സമുച്ചയങ്ങളുടെ നിർമാണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടുേമ്പാൾ പ്രതിഷേധവുമായി പയ്യന്നൂർ എടാെട്ട ദലിത് ഒാേട്ടാറിക്ഷ ഡ്രൈവർ ചിത്രലേഖ. സുരക്ഷിതമായി കിടന്നുറങ്ങാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അഞ്ച് സെൻറ് സ്ഥലവും അഞ്ചുലക്ഷം രൂപയും അനുവദിച്ചത് റദ്ദ് ചെയ്ത പിണറായി സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നും ലൈഫ് മിഷന് പദ്ധതിയിൽ പിണറായി സര്‍ക്കാര്‍ കാണിക്കുന്ന സ്വജനപക്ഷപാതവും കോടികളുടെ അഴിമതിയും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ചിത്രലേഖയുടെ പ്രതിഷേധം.
ചിറക്കല്‍ കാട്ടാമ്പള്ളിയില്‍ ലൈഫ് മിഷന് പദ്ധതി നടപ്പാക്കുന്ന സ്ഥലത്തിന് സമീപംതന്നെയാണ് ചിത്രലേഖയുടെ ഭാഗികമായി നിർമാണത്തിലിരിക്കുന്ന വീട്ടില്‍ ബാനര്‍ കെട്ടി പ്രതിഷേധിച്ചത്. സ്വന്തം നാടായ എടാട്ട് നിന്ന് ജീവനുംകൊണ്ട് രക്ഷപ്പെട്ട തനിക്ക് കാട്ടാമ്പള്ളിയിലും സ്വന്തമായി വീട് വെക്കാന്‍ സമ്മതിക്കില്ലെന്നു പറഞ്ഞ് സി.പി.എമ്മിെൻറ നേതൃത്വത്തില്‍ നിരന്തരം വേട്ടയാടല്‍ തുടരുകയാണെന്ന് ചിത്രലേഖ ആരോപിച്ചു.
പ്രതിഷേധം സി.പി.എമ്മിന് നാണക്കേടാകുമെന്നു കരുതിയാണ് ഫ്ലാറ്റ് സമുച്ചയം വരുന്ന സ്ഥലത്ത് മുന്‍കൂട്ടിത്തന്നെ വ്യാഴാഴ്ച തീരുമാനിച്ച ഉദ്ഘാടനം കാട്ടാമ്പള്ളി ഗവ. സ്കൂളിലേക്ക് മാറ്റിയതെന്ന് ചിത്രലേഖ പറഞ്ഞു. ജീവിക്കാനുള്ള കിടപ്പാടത്തിനു വേണ്ടി 162 ദിവസം കലക്ടറേറ്റ് മുന്നിലും 62 ദിവസം സെക്രേട്ടറിയറ്റിനു മുന്നിലും സമരം ചെയ്ത് കിട്ടിയതാണ് വീട് വെക്കാനുള്ള സ്ഥലവും അഞ്ചുലക്ഷം രൂപയും.
ഈ ഭൂമിയുടെ ആധാരം പണയപ്പെടുത്തിയെടുത്ത അഞ്ചു ലക്ഷം രൂപ കൊണ്ടാണ് വീട് നിർമാണം തുടങ്ങിയതും ഭാഗികമായി പൂര്‍ത്തീകരിച്ചതും. വീട് നിർമാണത്തിെൻറ ആരംഭഘട്ടം മുതല്‍തന്നെ സി.പി.എം നിരന്തര ദ്രോഹമയിരുന്നു നടത്തിയത്. ദൂരപരിധി ലംഘിച്ചാണ് നിർമാണം നടക്കുന്നതെന്ന് പറഞ്ഞ് അനുവാദം തന്ന പഞ്ചായത്തുതന്നെ വീടിെൻറ തറ പൊളിപ്പിച്ചു.
കൂടാതെ ഇവിടെ താമസിക്കാന്‍ വിടില്ലെന്ന് പറഞ്ഞ് വധഭീഷണിയും. നിലവില്‍ പിണറായി സര്‍ക്കാറിെൻറ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തിരിക്കുകയാണെന്നും ചിത്രലേഖ പറഞ്ഞു. ചിത്രേലഖയോടൊപ്പം ഭര്‍ത്താവ് ഓട്ടോറിക്ഷ ഡ്രൈവറായ ശ്രീഷ്കാന്തും കടൂര്‍ രാധാകൃഷ്ണനും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.