കാത്തിരിപ്പിന് വിരാമം; പുത്തൂർ പാലം ഇന്ന് നാടിന് സമർപ്പിക്കും
text_fieldsപാനൂർ: പാനൂരിെൻറ കിഴക്കൻ മേഖലയിലുള്ളവർക്ക് ആശ്വാസമായി പുത്തൂർ പാലം ബുധനാഴ്ച നാടിന് സമർപ്പിക്കും. കഴിഞ്ഞ ഒരു വർഷത്തിലേറെയായി നിർമാണം ഇഴഞ്ഞുനീങ്ങിയ പാലം പൂർത്തിയായെങ്കിലും തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ ഉള്ളതിനാൽ ഔദ്യോഗിക ഉദ്ഘാടനം ഉണ്ടാവില്ല.
കഴിഞ്ഞ ഫെബ്രുവരിയിലാണ് കണ്ണൂർ - കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന വളരെ പ്രധാനപ്പെട്ട പാലം നിർമാണത്തിനായി പൊളിച്ചത്.
എന്നാൽ, കോവിഡ് നിയന്ത്രണങ്ങളും നിർമാണത്തിലെ മെല്ലെപ്പോക്കും ചേർന്ന് പ്രവൃത്തി ഏറെ വിമർശന വിധേയമായി.
പ്രവൃത്തി ഉടൻ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് പഞ്ചായത്ത് ജനപ്രതിനിധികൾ നിരാഹാര സമരം വരെ നടത്തിയിട്ടുണ്ട്. പാനൂരിെൻറ കിഴക്കൻ മേഖലയിലുള്ളവരുടെ ഏക ആശ്രയവും കണ്ണൂർ-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്നതുമായ, പാനൂർ-ചെറ്റക്കണ്ടി റോഡിലെ പ്രധാന പാലമാണ് പുത്തൂർ പാലം. പാലത്തോട് ചേർന്ന് താൽക്കാലികമായി പണിത നടപ്പാതയും അപകട ഭീഷണിയിലായി ദിവസങ്ങളോളം അടച്ചിട്ടതോടെ സമീപത്തെ പാറാട് ടൗണും ഒറ്റപ്പെട്ടു.
ഒരുകോടി അമ്പത്തെട്ട് ലക്ഷം രൂപയാണ് പാലത്തിനുവേണ്ടി വകയിരുത്തിയത്.
എന്നാൽ, ഒരുകോടി പന്ത്രണ്ട് ലക്ഷം രൂപക്കാണ് പ്രവൃത്തി പൂർത്തിയാക്കിയത്.
പാലത്തിെൻറ ഇരുഭാഗത്തേക്കുമുള്ള അപ്രോച്ച് റോഡിെൻറ പണി പൂർത്തിയായെങ്കിലും ഓവുചാലിെൻറ പണികൂടി പൂർത്തിയാക്കാനുണ്ട്. ഏതായാലും ഒരു വർഷത്തെ കാത്തിരിപ്പിനുശേഷം യാഥാർഥ്യമാകുന്നതിലെ ആഹ്ലാദത്തിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.