Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവി​വാ​ഹ...

വി​വാ​ഹ ആ​ഘോ​ഷ​ങ്ങ​ളി​ലെ ആ​ഭാ​സം; നി​രീ​ക്ഷ​ണം ക​ർ​ശ​ന​മാ​ക്കാ​നൊ​രു​ങ്ങി ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ

text_fields
bookmark_border
വി​വാ​ഹ ആ​ഘോ​ഷ​ങ്ങ​ളി​ലെ ആ​ഭാ​സം; നി​രീ​ക്ഷ​ണം ക​ർ​ശ​ന​മാ​ക്കാ​നൊ​രു​ങ്ങി ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ
cancel
camera_alt

.വിവാഹ ആഘോഷങ്ങളുടെ മറവിൽ നടക്കുന്ന ആഭാസങ്ങൾക്കെതിരെയും വർധിച്ചുവരുന്ന ലഹരി ഉപയോഗങ്ങൾക്കെതിരെയും ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായി കണ്ണൂർ കോർപറേഷൻ ഹാളിൽ വിളിച്ചുചേർത്ത യോഗത്തിൽ മേയർ അഡ്വ. ടി.ഒ. മോഹനൻ സംസാരിക്കുന്നു

ക​ണ്ണൂ​ർ: വി​വാ​ഹ ആ​ഘോ​ഷ​ങ്ങ​ളി​ലെ ആ​ഭാ​സ​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ കോ​ർ​പ​റേ​ഷ​ൻ. ഇ​തി​നാ​യി കോ​ർ​പ​റേ​ഷ​ൻ വാ​ർ​ഡ് കൗ​ൺ​സി​ല​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​രീ​ക്ഷ​ണ സ​മി​തി​ക​ൾ ശ​ക്ത​മാ​ക്കും.

വി​വാ​ഹ ആ​ഘോ​ഷ​ങ്ങ​ളു​ടെ മ​റ​വി​ൽ ന​ട​ക്കു​ന്ന ആ​ഭാ​സ​ങ്ങ​ൾ​ക്കും വ​ർ​ധി​ക്കു​ന്ന ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നു​മെ​തി​രെ സ​മൂ​ഹ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​തി​നാ​യി വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​​ലാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്.

യോ​ഗ​ത്തി​ൽ കൗ​ൺ​സി​ല​ർ​മാ​ർ, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ, യു​വ​ജ​ന-​മ​ഹി​ള സം​ഘ​ട​ന​ക​ൾ, റ​സി​ഡ​ൻ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ, പൊ​ലീ​സ്-​എ​ക്സൈ​സ്-​റ​വ​ന്യൂ അ​ധി​കാ​രി​ക​ൾ, മ​റ്റ് സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​രു​ടെ യോ​ഗ​മാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ൽ ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മേ​യ​ർ അ​ഡ്വ. ടി.​ഒ. മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​മീ​പ​കാ​ല​ത്തു​ണ്ടാ​യ സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​വാ​ഹ വീ​ടും പ​രി​സ​ര​ങ്ങ​ളി​ലും കൗ​ൺ​സി​ല​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ ഇ​ട​പെ​ട​ലു​ക​ളും നി​രീ​ക്ഷ​ണ​ങ്ങ​ളും ന​ട​ത്ത​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യ​മു​യ​ർ​ന്നു. ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധം ഉ​ണ്ടാ​ക്കു​ന്ന​തി​നാ​യി കോ​ർ​പ​റേ​ഷ​ൻ ത​ല​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

ബ​ന്ധ​പ്പെ​ട്ട കൗ​ൺ​സി​ല​ർ​മാ​ർ ചെ​യ​ർ​മാ​ന്മാ​രാ​യ വാ​ർ​ഡ് ത​ല നി​രീ​ക്ഷ​ണ സ​മി​തി​ക​ൾ രൂ​പ​വ​ത്ക​രി​ക്കും. വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ക്സൈ​സി​ന്റെ സ​ഹാ​യ​ത്തോ​ടെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ മ​ദ്യ​ത്തി​നും മ​യ​ക്കു​മ​രു​ന്നി​നും എ​തി​രെ​യു​ള്ള ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി.

യോ​ഗ​ത്തി​ൽ ഡെ​പ്യൂ​ട്ടി മേ​യ​ർ കെ. ​ഷ​ബീ​ന, സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​രാ​യ സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ർ, അ​ഡ്വ. പി. ​ഇ​ന്ദി​ര, സി​യാ​ദ് ത​ങ്ങ​ൾ, എം.​പി. രാ​ജേ​ഷ്, ഷാ​ഹി​ന മൊ​യ്തീ​ൻ, പി. ​ഷ​മീ​മ, കൗ​സി​ല​ർ​മാ​രാ​യ മു​സ്‍ലി​ഹ് മ​ഠ​ത്തി​ൽ, എ​ൻ. സു​ക​ന്യ, എ​ൻ. ഉ​ഷ, വി.​കെ. ഷൈ​ജു, സെ​ക്ര​ട്ട​റി ആ​ർ. രാ​ഹേ​ഷ്, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി യു​വ​ജ​ന മ​ഹി​ള പ്ര​തി​നി​ധി​ക​ളാ​യ റ​ഷീ​ദ് ക​വ്വാ​യി, പോ​ത്തോ​ടി സ​ജീ​വ​ൻ, വെ​ള്ളോ​റ രാ​ജ​ൻ, കെ.​പി. സ​ലീം, കെ.​എം. സ​പ്ന, എം.​സി. സ​ജീ​ഷ്, ടി. ​നി​ർ​മ​ല, വി​മു​ക്തി ജി​ല്ല മാ​നേ​ജ​ർ കെ.​കെ. ദി​നേ​ശ​ൻ, എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ ഉ​നൈ​സ് അ​ഹ​മ്മ​ദ്, പൊ​ലീ​സ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ കെ. ​പു​രു​ഷോ​ത്ത​മ​ൻ, വി. ​ഹാ​രി​ഷ്, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ കെ.​വി. ഷാ​ജു, റ​സി​ഡ​ൻ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ്‌ ആ​ർ. അ​നി​ൽ​കു​മാ​ർ, നി​സാ​മു​ദ്ദീ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

വി​വാ​ഹ ആ​ഭാ​സ​ങ്ങ​ൾ​ക്കെ​തി​രെ ത​ല​ശ്ശേ​രി മു​സ്‍ലിം ജ​മാ​അ​ത്ത്

ത​ല​ശ്ശേ​രി: വി​വാ​ഹ ആ​ഭാ​സ​ങ്ങ​ൾ​ക്കെ​തി​രെ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കാ​ൻ ത​ല​ശ്ശേ​രി സം​യു​ക്ത മു​സ്‌​ലിം ജ​മാ​അ​ത്ത് തീ​രു​മാ​നി​ച്ചു. വെ​ള്ളി​യാ​ഴ്ച ജു​മു​അ ന​മ​സ്കാ​രാ​ന​ന്ത​രം പ​ള്ളി​ക​ളി​ൽ ഖ​ത്തീ​ബു​മാ​ർ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തും. നി​ക്കാ​ഹ് ഫോ​റം ന​ൽ​കു​ന്ന ഘ​ട്ട​ത്തി​ൽ ത​ന്നെ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് പ്ര​ത്യേ​ക നി​ർ​ദേ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ മാ​തൃ​ക പെ​രു​മാ​റ്റ സം​ഹി​ത ന​ൽ​കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. മാ​ർ​ച്ച് ര​ണ്ടാം വാ​രം ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ 51 പ​ള്ളി ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്, സെ​ക്ര​ട്ട​റി, ഖ​ത്തീ​ബ് എ​ന്നി​വ​രെ പ​ങ്കെ​ടു​പ്പി​ച്ചു മ​ഹ​ല്ല് ശാ​ക്തീ​ക​ര​ണ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു.

യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്റ് കെ.​സി. അ​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. പി.​വി. സൈ​നു​ദ്ദീ​ൻ, എം. ​ഫൈ​സ​ൽ ഹാ​ജി, എ.​കെ. ആ​ബൂ​ട്ടി ഹാ​ജി, കെ.​പി. ന​ജീ​ബ്, വി.​കെ. ജ​വാ​ദ് അ​ഹ​മ്മ​ദ്, സി.​കെ.​പി. അ​ബ്ദു​റ​ഹ്മാ​ൻ കേ​യി, പി. ​സ​മീ​ർ, സി. ​ഹാ​രി​സ് ഹാ​ജി, അ​ഡ്വ. കെ.​എ. ല​ത്തീ​ഫ്, എ.​കെ. മു​സ​മ്മി​ൽ, കെ.​പി. നി​സാ​ർ, സി.​കെ.​പി. റ​യീ​സ്, കെ.​പി. ഉ​മ്മ​ർ​കു​ട്ടി, പി.​എ. അ​ബ്ദു​ൽ മ​ന്നാ​ൻ, സി. ​ഇ​ഖ്ബാ​ൽ, പി. ​ഇ​ർ​ഷാ​ദ് അ​ബ്ദു​ല്ല എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannur corporationweddingmarriage ragging
News Summary - ragging trends in marriage; Kannur Corporation to tighten observation
Next Story