റെയിൽവേ ഗേറ്റടവ്; നീലേശ്വരം പാതയോരം കൈയടക്കി ടാങ്കർ ലോറികൾ
text_fieldsനീലേശ്വരം: റെയിൽപാളം കമീഷൻ ചെയ്യുന്നതിെന്റ ഭാഗമായി പള്ളിക്കര റെയിൽവേ ഗേറ്റ് അടച്ചിട്ടതിനാൽ നീലേശ്വരം പാതയോരം ലോറികൾ കയ്യടക്കി. പടന്നക്കാട് മുതൽ പള്ളിക്കരവരെയുള്ള റോഡരികിൽ നിരയായി ലോറികൾ നിർത്തിയിട്ട നിലയിലാണ്. പാചക വാതകവുമായി പോകുന്ന നിരവധി ടാങ്കർ ലോറികൾ മാർക്കറ്റ് ജങ്ഷനിൽ നിർത്തിയിട്ടുണ്ട്. പുതിയ വാഹനവുമായി പോകുന്ന കണ്ടെയ്നർ ലോറികളും മറ്റു ചരക്ക് ലോറികളും പാതയോരത്താണ് പാർക്ക് ചെയ്തിരിക്കുന്നത്. ഇവ മുഴുവൻ അന്യസംസ്ഥാന ലോറികളാണ്.
ചില ലോറികളുടെ ഡ്രൈവർമാർ ഗേറ്റ് അടച്ചിട്ട സംഭവം അറിയുന്നത് നീലേശ്വരത്ത് എത്തിയപ്പോഴാണ്. ഇതുമൂലം പാചക വാതകവും മറ്റ് ചരക്കുകളും പറഞ്ഞ സമയത്ത് ഇറക്കുവാൻ പറ്റാത്ത സ്ഥിതിയാണ്. ഭക്ഷണം ലോറിക്ക് സമീപത്തുെവച്ചാണ് പാചകം ചെയ്യുന്നത്. ചെറുവത്തൂരിൽനിന്ന് മംഗളൂരു ഭാഗത്തേക്ക് പോകുന്ന ലോറികൾ ചെറുവത്തൂർ ഭാഗങ്ങളിലാണ് പാർക്ക് ചെയ്യുന്നത്.
വെള്ളിയാഴ്ച രാവിലെ ആറു മണിക്ക് ശേഷം മാത്രമേ ഗേറ്റ് ഗതാഗതത്തിന് തുറന്ന് കൊടുക്കുകയുള്ളു. ഗേറ്റ് തുടർച്ചയായി അടച്ചിടുന്ന കാര്യം അറിയാത്ത ഡ്രൈവർമാരാണ് മൂന്ന് ദിവസം വെട്ടിലായിരിക്കുന്നത്.
നീലേശ്വരം റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ പുതിയ റെയിൽ പാളം കമീഷൻ ചെയ്യുന്നതിെന്റ ഭാഗമായാണ് 10, 11, 12 തീയതികളിൽ രാവിലെ ആറുവരെ അടച്ചിടുന്നത്. 18ന് വീണ്ടും രാവിലെ പത്തു മുതൽ രാത്രി പത്തു വരെ അടിച്ചടും. ഇതുവഴി കടന്നുപോകേണ്ട വാഹനങ്ങൾ ചായ്യോത്ത് അരയാക്കടവ് പാലംവഴിയും നീലേശ്വരം കോട്ടപ്പുറംവഴിയും പോകേണ്ടതാണ്.
ഈ ദിവസങ്ങളിൽ ടാങ്കർ ലോറികൾക്കും മറ്റ് കണ്ടെയ്നർ ലോറികൾക്കും ഗതാഗതം നിരോധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.