Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമഴ കുറഞ്ഞു; നേരിയ...

മഴ കുറഞ്ഞു; നേരിയ ആശ്വാസം

text_fields
bookmark_border
മഴ കുറഞ്ഞു; നേരിയ ആശ്വാസം
cancel

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ നാ​ലു​പേ​രു​ടെ മ​ര​ണ​വും വ്യാ​പ​ക കൃ​ഷി​നാ​ശ​വും വി​ത​ച്ച പേ​മാ​രി​ക്ക് നാ​ലാം നാ​ൾ നേ​രി​യ ശ​മ​നം. ശ​ക്തി കു​റ​ഞ്ഞ മ​ഴ​യാ​ണ് വെ​ള്ളി​യാ​ഴ്ച പെ​യ്ത​ത്. ചെ​റു​പ​റ​മ്പി​ൽ പു​ഴ​യി​ൽ കാ​ണാ​താ​യ ക​ക്കോ​ട്ട് വ​യ​ലി​ലെ ര​യ​രോ​ത്ത് മു​സ്ത​ഫ​യു​ടെ മ​ക​ൻ സി​നാ​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കൂ​ടെ ഒ​ഴു​ക്കി​ൽ​പെ​ട്ട ജാ​തി​ക്കൂട്ടം ത​ട്ടാ​ന്റ​വി​ട മൂ​സ​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് ഷ​ഫാ​ദി​ന്റെ(20) മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്ച രാ​ത്രി ക​ണ്ടെ​ത്തി​യി​രു​ന്നു. ജി​ല്ല​യി​ൽ ഇ​വ​ർ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​രാ​ണ് ഈ ​വ​ർ​ഷ​ത്തെ കാ​ല​വ​ർ​ഷ​ത്തി​ൽ പൊ​ലി​ഞ്ഞ​ത്. നാ​ട്ടു​കാ​രും അ​ഗ്നി​ര​ക്ഷ സേ​ന​യും മു​ങ്ങ​ൽ വി​ദ​ഗ്ധ​രും ഡി​ങ്കി ഉ​പ​യോ​ഗി​ച്ചാ​ണ് തി​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. കെ.​പി. മോ​ഹ​ന​ൻ എം.​എ​ൽ.​എ, കു​ന്നോ​ത്തു​പ​റ​മ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ. ​ല​ത, വൈ​സ് പ്ര​സി​ഡ​ന്റ് എ​ൻ. അ​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ ജ​ന​പ്ര​തി​നി​ധി​ക​ളും റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

മ​ഴ​വെ​ള്ളം ഇ​റ​ങ്ങിത്തുട​ങ്ങി​യ​തോ​ടെ ജി​ല്ല​യി​ലെ മൂ​ന്ന് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ അ​ട​ച്ചു. നി​ല​വി​ൽ ഒ​ന്ന് മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​ഴീ​ക്കോ​ട് മൂ​ന്നു​നി​ര​ത്ത് സെ​ന്റ് ജ​യിം​സ് സ്‌​കൂ​ളി​ൽ ഒ​രു ക്യാ​മ്പ് മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​ഴീ​ക്കോ​ട് ഓ​ലാ​ട​ത്താ​ഴെ ഹി​ദാ​യ​ത്തു സ്വി​ബി​യാ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മ​ദ്റ​സ​യി​ൽ പ്ര​വ​ർ​ത്തി​ച്ച ക്യാ​മ്പാ​ണ് മൂ​ന്നു​നി​ര​ത്ത് സെ​ന്റ് ജെ​യിം​സ് സ്‌​കൂ​ളി​ലേ​ക്ക് മാ​റ്റി​യ​ത്.

ക്യാ​മ്പി​ലു​ണ്ടാ​യി​രു​ന്ന ഒ​രു കു​ടും​ബം ബ​ന്ധു​വീ​ട്ടി​ലേ​ക്ക് മാ​റി​യ​തോ​ടെ ചി​റ​ക്ക​ൽ രാ​ജാ​സ് യു.​പി സ്‌​കൂ​ളി​ലെ ക്യാ​മ്പ് അ​ട​ച്ചു. പാ​ലോ​ട്ടു​വ​യ​ൽ ആ​ർ.​കെ യു.​പി സ്‌​കൂ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​ന്ന ക്യാ​മ്പ് വെ​ള്ളി​യാ​ഴ്ച ഉ​ച്ചക്ക് 3.30ന് ​അ​ട​ച്ചു. മൂ​ന്നം​ഗ കു​ടും​ബം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​തി​നാ​ൽ ത​ല​ശ്ശേ​രി മു​ബാ​റ​ക്ക് ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ തു​ട​ങ്ങി​യ ക്യാ​മ്പ് വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് അ​ട​ച്ചു.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ൽ തെ​ങ്ങ് വീ​ണ് പി​ണ​റാ​യി കി​ഴ​ക്കും​ഭാ​ഗ​ത്തെ ടി. ​ജാ​ന​കി​യു​ടെ വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. മു​ണ്ടേ​രി വി​ല്ലേ​ജി​ലെ കാ​ഞ്ഞ​ങ്ങാ​ട​ൻ നാ​രാ​യ​ണി​യു​ടെ വീ​ട് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മ​ഴ​യി​ൽ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു.

ക​ണ്‍ട്രോ​ള്‍ റൂം തു​റ​ന്നു

കാ​ല​വ​ര്‍ഷ​ക്കെ​ടു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ല്‍ ഉ​ണ്ടാ​കു​ന്ന അ​ടി​യ​ന്തര സാ​ഹ​ച​ര്യം നേ​രി​ടു​ന്ന​തി​നാ​യി ജി​ല്ല മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫി​സ​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ജി​ല്ലാ​ത​ല ദു​ര​ന്ത നി​വാ​ര​ണ സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചു. ചീ​ഫ് വെ​റ്റ​റി​ന​റി ഓ​ഫി​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ണ്‍ട്രോ​ള്‍ റൂം ​പ്ര​വ​ര്‍ത്തി​ക്കും. ഫോ​ണ്‍: 0497 2700184, 9446657859.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainSlight relief
News Summary - rain has subsided; Slight relief
Next Story