രാമചന്ദ്രൻ കടന്നപ്പള്ളിക്ക് മന്ത്രിപദവിയിൽ ഇടവേള
text_fieldsകണ്ണൂർ: രണ്ടാം പിണറായിസർക്കാർ അധികാരമേൽക്കുേമ്പാൾ രാമചന്ദ്രൻ കടന്നപ്പള്ളിക്ക് മന്ത്രിപദവിയിൽ ഇനി ഇടവേള. ഒന്നാം പിണറായി മന്ത്രിസഭയിൽ അഞ്ചുവർഷം തികച്ച കടന്നപ്പള്ളിക്ക് പുതിയ മന്ത്രിസഭയിൽ ഇപ്പോൾ അവസരമില്ല.
ഏകാംഗ ഘടകകക്ഷികൾക്ക് രണ്ടരവർഷം വീതം അവസരം നൽകാൻ എൽ.ഡി.എഫ് തീരുമാനിച്ചേപ്പാൾ കടന്നപ്പള്ളിക്ക് രണ്ടാം ടേമാണ് ലഭിച്ചത്. ഇതനുസരിച്ച് അദ്ദേഹം രണ്ടരവർഷം കഴിഞ്ഞ് മന്ത്രിയാകും. മന്ത്രിയായി അഞ്ചു വർഷത്തിന് ശേഷം രണ്ടര വർഷത്തെ ഇടവേള. ശേഷം വീണ്ടും മന്ത്രിയാകും. രാഷ്ട്രീയത്തിൽ ചരിത്രനേട്ടത്തോടെ പാർലമെൻററി രംഗത്ത് തുടക്കംകുറിച്ച കടന്നപ്പള്ളി ഭാഗ്യംതേടിയായിരുന്നു 2016ൽ കണ്ണൂർ മണ്ഡലത്തിൽ ജനവിധിതേടിയെത്തിയത്. യു.ഡി.എഫിെൻറ ശക്തി കേന്ദ്രമായി പരിഗണിച്ചിരുന്ന മണ്ഡലത്തിൽ യു.ഡി.എഫിെൻറ സതീശൻ പാച്ചേനിയെ തോൽപിച്ച് ജയിച്ച അദ്ദേഹം തുറമുഖ പുരാവസ്തു മന്ത്രിയുമായി.
ഇത്തവണയും അദ്ദേഹത്തിന് ഭാഗ്യപരീക്ഷണം തന്നെയായിരുന്നു കണ്ണൂർ മണ്ഡലത്തിൽ. കടുത്ത മത്സരത്തിനൊടുവിലാണ് അദ്ദേഹം രണ്ടാമൂഴത്തിലും ജയിച്ചുകയറിയത്. കെ.എസ്.യു സംസ്ഥാന പ്രസിഡൻറായിരിക്കെ 1971ൽ കാസർകോട് പാർലമെൻറ് മണ്ഡലത്തിൽനിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചുജയിച്ചതും ഇതുവരെ തിരുത്തപ്പെടാത്ത ചരിത്രം. 26ാമത്തെ വയസ്സിൽ കന്നിയങ്കത്തിൽ തോൽപിച്ചത് സി.പി.എമ്മിെൻറ സമുന്നത നേതാവ് ഇ.കെ. നായനാരെയായിരുന്നു. 1977ലും ഇതേ മണ്ഡലത്തിൽനിന്ന് വീണ്ടും പാർലമെൻറ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
1980ൽ ഇരിക്കൂറിൽനിന്നും 2006ൽ എടക്കാടുനിന്നും 2016ൽ കണ്ണൂരിൽനിന്നും എം.എൽ.എയായി. 2009 ആഗസ്റ്റ് മുതൽ 2011 മേയ് വരെ ദേവസ്വം, പ്രിൻറിങ് ആൻഡ് സ്റ്റേഷനറി വകുപ്പ് മന്ത്രിയുമായിരുന്നു. റിട്ട. അധ്യാപിക ടി.എം. സരസ്വതിയാണ് ഭാര്യ. മിഥുൻ മകനും ബിജി ബാലൻ മരുമകളുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.