പരിശോധന ശക്തമാക്കാൻ നിർദേശം; ലഹരി സംഘത്തെ തടയണമെന്ന് കലക്ടർ
text_fieldsകണ്ണൂർ: ജില്ലയിൽ ലഹരിവിൽപന സംഘങ്ങൾക്കെതിരെ കർക്കശമായ നടപടികൾ കൈക്കൊള്ളാൻ ജില്ല വികസനസമിതി യോഗത്തിൽ നിർദേശം. തലശ്ശേരിയിൽ ലഹരിസംഘത്തിന്റെ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് നടപടിക്കൊരുങ്ങുന്നത്.
ലഹരിവിൽപന തടയാൻ എക്സൈസും പൊലീസും സംയുക്ത പരിശോധനയും നടപടികളും സ്വീകരിക്കണമെന്ന് കലക്ടർ എസ്. ചന്ദ്രശേഖർ നിർദേശം നൽകി. ലഹരിവിരുദ്ധ പ്രചാരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും കാര്യക്ഷമമായ തുടർനടപടികൾ ആവശ്യമാണെന്നും എം. വിജിൻ എം.എൽ.എ പറഞ്ഞു.
വിവിധ വകുപ്പുകളുടെ പ്രവൃത്തികൾ വേഗത്തിലാക്കാൻ നിയമസഭ മണ്ഡലം തലത്തിൽ അവലോകനം നടത്തണമെന്ന് കെ.പി. മോഹനൻ എം.എൽ.എ ആവശ്യപ്പെട്ടു. പല വകുപ്പുകളുടെയും പ്രവൃത്തികൾ മന്ദഗതിയിലായത് പരിഹരിക്കണം. കൂത്തുപറമ്പ് മണ്ഡലത്തിലെ വെള്ളപ്പൊക്ക പുനരുദ്ധാരണ പദ്ധതിയിലെ റോഡ് പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉളിക്കൽ പഞ്ചായത്തിൽ പ്രതിഷേധത്തിന് കാരണമായ തെർമലയിലെ ചെങ്കൽ ക്വാറിക്ക് വീണ്ടും പ്രവർത്തനാനുമതി നൽകിയത് അടിയന്തരമായി നിർത്തിവെക്കണമെന്ന് സജീവ് ജോസഫ് എം.എൽ.എ പറഞ്ഞു. മലയോരമേഖലയിൽ കെ.എസ്.ആർ.ടി.സി സർവിസുകൾ പൂർണമായി പുനരാരംഭിക്കണമെന്ന തീരുമാനം നടപ്പാക്കാൻ കർശന നിർദേശം നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.