റിപ്പബ്ലിക് ദിനം: മന്ത്രി കടന്നപ്പള്ളി ദേശീയ പതാക ഉയര്‍ത്തും
text_fieldsകണ്ണൂര്‍: കലക്ടറേറ്റ് മൈതാനിയില്‍ ജില്ലാതല റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ദേശീയ പതാക ഉയര്‍ത്തും.
രാവിലെ ഒമ്പതിന് പതാക ഉയര്‍ത്തി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം മന്ത്രി റിപ്പബ്ലിക് ദിന സന്ദേശം നല്‍കും. പൊലീസ്, എക്സൈസ്, ഫോറസ്റ്റ്, എൻ.സി.സി, സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, എസ്.പി.സി, ജൂനിയര്‍ റെഡ് ക്രോസ് എന്നിവരുടെ 24 പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരക്കും. പരേഡിന്റെ പരിശീലനം 22, 23 തിയതികളില്‍ ഉച്ചക്ക് 2.30 മുതലും 24 ന് രാവിലെ എട്ടു മുതലും കലക്ടറേറ്റ് മൈതാനിയില്‍ നടക്കും. ജില്ല കലക്ടര്‍ അരുണ്‍ കെ. വിജയന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിൽ റിപ്പബ്ലിക് ദിനാഘോഷ ഒരുക്കങ്ങള്‍ വിലയിരുത്തി. എ.ഡി.എം സി. പദ്മചന്ദ്രകുറുപ്പ്, സിറ്റി പൊലീസ് കമീഷണര്‍ പി. നിധിന് രാജ്, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.