ശാപമോക്ഷം കാത്ത് കൂടാളിയിലെ ജലസംഭരണി; കുടിവെള്ളത്തിനുള്ള കാത്തിരിപ്പ് നീളും
text_fieldsകൂടാളി: അഞ്ച് പതിറ്റാണ്ടു കാലം ഒരു പ്രദേശത്തിന് കുടിവെള്ളം ലഭ്യമാക്കിയ വാട്ടർ ടാങ്ക് ഇന്ന് അവഗണനയുടെ തുരുത്തിൽ. കാലപ്പഴക്കം കാരണം തകർച്ചയിലായ വാട്ടർ ടാങ്ക് വഴിയുള്ള കുടിവെള്ള വിതരണം നിലച്ചിട്ട് നാലുവർഷം പിന്നിട്ടു. കൂടാളിയിലെ വാട്ടർ ടാങ്കിനാണ് ഇൗ ദുരവസഥ.
കൂടാളി താഴത്ത് വീടിന് സമീപം വയലിൽ വലിയൊരു കിണറും പമ്പ് ഹൗസുമുണ്ട്. ഇവയിന്ന് കാടുപിടിച്ചു കിടക്കുകയാണ്. ടാങ്കിന് കേടുപാടുകൾ പറ്റിയതിനെ തുടർന്ന് നാലുവർഷം മുമ്പ് പ്രവർത്തനം നിർത്തുമ്പോൾ പുതിയ ജലസംഭരണി നിർമിച്ച് ഒരു വർഷത്തിനകം ജലവിതരണം പുനരാരംഭിക്കുമെന്നായിരുന്നു അധികൃതർ നൽകിയ ഉറപ്പ്. എന്നാൽ, ഇതുവരെ ഇൗ ഉറപ്പ് നടപ്പായിട്ടില്ല. എന്ന് മാത്രമല്ല അത് നടപ്പാക്കാനുള്ള ശ്രമവും നടക്കുന്നിെല്ലന്ന് നാട്ടുകാർ പറഞ്ഞു. തകർച്ചയിലായ പഴയ ജലസംഭരണി പൊളിച്ചുമാറ്റി പുതിയത് നിർമിക്കാൻ മന്ത്രി ഇ.പി. ജയരാജെൻറ എം.എൽ.എ ഫണ്ടിൽനിന്ന് 30 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇത് ജനങ്ങൾക്ക് പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും യാഥാർഥ്യമാക്കാനുള്ള നടപടി അനക്കമറ്റു കിടക്കുകയാണ്.
ഇതേത്തുടർന്ന് ജനങ്ങൾ മന്ത്രി, പഞ്ചായത്ത്, കലക്ടർ, വാട്ടർ അതോറിറ്റി എന്നിവിടങ്ങളിൽ നിരവധി തവണ പരാതി നൽകിയെങ്കിലും ഫലമുണ്ടായിട്ടില്ല. ഈ പ്രദേശത്തുള്ളവർക്ക് സ്വന്തമായി കിണർ കുഴിക്കാൻ സ്ഥലമോ സാമ്പത്തികശേഷിയോ ഇെല്ലന്നാണ് നാട്ടുകാർ പറയുന്നത്.
കുടിവെള്ളവിതരണം നിലച്ചതോടെ നിലവിൽ കൊളച്ചേരി പദ്ധതിയിൽനിന്നാണ് പ്രദേശത്ത് കുടിവെള്ളമെത്തിക്കുന്നത്. നേരത്തേ കുടിവെള്ളം സുലഭമായി ലഭിച്ചിരുന്ന പ്രദേശത്ത് കൊളച്ചേരി പദ്ധതിയിൽനിന്ന് എപ്പോഴെങ്കിലും ലഭിക്കുന്ന വെള്ളം ആവശ്യങ്ങൾ നിവഹിക്കുന്നതിന് അപര്യാപ്തമാണ്. എട്ടും 10ഉം ദിവസം കൂടുമ്പോഴാണ് ഇപ്പോൾ വെള്ളം ലഭിക്കുന്നതെന്നും നാട്ടുകാർ പറഞ്ഞു. അതാവട്ടെ വളരെ കുറച്ചുസമയം മാത്രമാണ് ലഭിക്കുന്നത്. യഥാർഥത്തിൽ കൂടാളി പ്രദേശവാസികൾക്ക് ശുദ്ധജലം നിഷേധിക്കപ്പെടുന്ന അവസ്ഥയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. അപകടാവസ്ഥയിലായ ടാങ്ക് സമീപത്തുള്ളവർക്ക് പേടിസ്വപ്നമായി മാറിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.