1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇൻസ്പെക്ടർ അറസ്റ്റിൽ
text_fieldsകണ്ണൂർ: കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇൻസ്പെക്ടറെ വിജിലൻസ് അറസ്റ്റ് ചെയ്തു. കണ്ണൂർ കോർപറേഷൻ റവന്യൂ ഇൻസ്പെക്ടർ എം. സതീഷിനെയാണ് വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത് അറസ്റ്റു ചെയ്തത്.
പുഴാതി സോണൽ ഓഫിസിൽവെച്ച് എടക്കാട് സ്വദേശിയായ രവിയിൽനിന്ന് 1000 രൂപ വാങ്ങുന്നതിനിടെയാണ് ചൊവ്വാഴ്ച ഉച്ചയോടെ ഇയാൾ അറസ്റ്റിലായത്. എടക്കാട് സ്വദേശിയായ രവിയുടെ മകൾ കക്കാട് വാങ്ങിയ വീടിന് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിന് കോർപറേഷനെ സമീപിച്ചിരുന്നു. ഇതിനാണ് കൈക്കൂലി വാങ്ങിയത്. നേരേത്ത നിരവധി തവണ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിനായി കോർപറേഷൻ ഓഫിസിൽ കയറിയിറങ്ങിയിട്ടും ലഭിച്ചിരുന്നില്ല. ഇതേതുടർന്നാണ് വിജിലൻസിന് പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.