പഠന വിഷയങ്ങൾക്കപ്പുറത്ത് കൂടുതൽ സമയം ചെലവഴിക്കണം; വിദ്യാർഥികളോട് ഋഷിരാജ് സിങ്
text_fieldsകണ്ണൂർ: കൗസർ ഇഗ്ലീഷ് സ്കൂൾ വിദ്യാർഥികളോടും അധ്യാപകരോടും വെബിനാറിൽ സംവദിച്ച് ഋഷിരാജ് സിങ് ഐ.പി.എസ്. പഠന വിഷയങ്ങൾക്കപ്പുറത്ത് കൂടുതൽ സമയം ചെലവഴിക്കണമെന്നും താൽപര്യമുള്ള വിഷയങ്ങൾ മനസിന് സന്തോഷം നൽകുമെന്നും ഋഷിരാജ് സിങ് പറഞ്ഞു.
വിദ്യാർഥികൾക്ക് അവരുടെ പഠന രീതികളോടുള്ള സമീപനം, ലോക്‌ഡൗൺ കാലത്തെ മാനസിക സംഘർഷങ്ങൾ കുറക്കാനുള്ള നിർദ്ദേശങ്ങൾ, പഠനത്തിനപ്പുറത്ത് ചെയ്യാവുന്ന വർക്കുകൾ, സദാചാര-സാംസ്‌കാരിക മേഖലകളിലെ സമീപനം തുടങ്ങിയ നിർദ്ദേശങ്ങൾ വെബിനാറിൽ അവതരിപ്പിച്ചു.
വിദ്യാർഥികൾക്ക് നൽകേണ്ട അവസരങ്ങൾ, സമീപന രീതി, കഴിവുകളുടെ പരിപോഷണം, ഉയർച്ചകളിലേക്കുള്ള സഹായങ്ങൾ തുടങ്ങി അധ്യാപകർക്ക് സ്വീകരിക്കാവുന്ന മാർഗങ്ങളും അവതരിപ്പിച്ചു. മൊബൈൽ ഉപയോഗ ക്രമം, ലഹരി വസ്തുക്കളോടുള്ള സൂക്ഷ്മത, സമയനിഷ്ഠ തുടങ്ങി പൊതുവായി ശ്രദ്ധിക്കേണ്ട കാര്യങ്ങളും അദ്ദേഹം പറഞ്ഞു.
അകാഡമിക്ക് കോഡിനേറ്റർ മുഹമ്മദ് ഹനീഫ് സ്വാഗതവും വൈസ് പ്രിൻസിപ്പൽ പി.എം പ്രശാന്തി നന്ദിയും പറഞ്ഞു. മാനേജർ മുഹമ്മദ് നിസാർ, വൈസ് പ്രിൻസിപ്പൽ അബ്ദുസ്സലാം മാസ്റ്റർ, റിഷാദാ ഹാരിസ്, വിദ്യാർഥികളായ ഫിദ റഹ്മ, ഹനാൻ ഹാരിസ്, മുസഫർ മാലിക്ക്, ജൂസൈർ, നിസ് വ, സബാഹ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.