സിറ്റി ഗോൾഡ് സ്ഥാപനത്തിൽ കവർച്ച
text_fieldsതളിപ്പറമ്പ്: തളിപ്പറമ്പ് ബസ് സ്റ്റാൻഡിലെ സിറ്റി ഗോൾഡ് സ്ഥാപനത്തിൽ കവർച്ച. ഏകദേശം ഒരു കിലോഗ്രാം വെള്ളിയാഭരണങ്ങളാണ് മോഷണം പോയതായി കണക്കാക്കുന്നത്.
കെ.എം. അഗസ്റ്റിൻ, കെ.പി. മുനീർ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ബുധനാഴ്ച പുലർച്ചയോടെയാണ് കവർച്ച നടന്നതായി സംശയിക്കുന്നത്. ചൊവ്വാഴ്ച രാത്രി 7.30വരെ തുറന്നുപ്രവർത്തിച്ച കടയിൽ ബുധനാഴ്ച രാവിലെ തുറന്നപ്പോഴാണ് പൂട്ട് തകർത്ത നിലയിൽ കണ്ടത്.
അകത്ത് കയറിയപ്പോൾ സാധനങ്ങൾ എല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകി. അഡീഷനൽ എസ്.െഎ ലക്ഷ്മണെൻറ നേതൃത്വത്തിൽ പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. രണ്ട് കിലോ വെള്ളിയാഭരണങ്ങൾ മാത്രമാണ് കടയിൽ ഉണ്ടായിരുന്നത്.
അതിൽ 75000 രൂപ വിലവരുന്ന ഒരു കിലോയോളം വെള്ളിയാഭരണങ്ങൾ മോഷണംപോയതായി കടയുടമ പറഞ്ഞു. തളിപ്പറമ്പ് സി.ഐ വി. ജയകുമാറിെൻറ നേതൃത്വത്തിൽ മോഷ്ടാവിനുവേണ്ടി അന്വേഷണം ഊർജിതമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.