ആദായ നികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് കവർച്ച; പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ്
text_fieldsആലുവ: ആദായ നികുതി ഉദ്യോഗസ്ഥർ ചമഞ്ഞെത്തി വീട്ടിൽനിന്ന് സ്വർണവും പണവും തട്ടിയ കേസിൽ പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കണ്ണൂർ ശങ്കരനെല്ലൂർ നഹ്‌ല മൻസിലിൽ ഹാരീസ് (52), കണ്ണൂർ പാച്ചപ്പൊയ്ക പള്ളിപ്പറമ്പത്ത് അബ്ദുൽ ഹമീദ് (42), കണ്ണൂർ ശങ്കരമംഗലം സജീറ മൻസിലിൽ അബൂട്ടി (42), ഗോവ മങ്കൂർ ഹിൽ ഗുരുദ്വാര റോഡിൽ ഡേവിഡ് ഡിയാസ് (36) എന്നിവർക്കെതിരെയാണ് അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവർ 9497987114 (ഇൻസ്പെക്ടർ ആലുവ), 9497980506 (സബ് ഇൻസ്പെക്ടർ ), 0484 2624006 (പി.എസ്) നമ്പറുകളിൽ അറിയിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഈ മാസം അഞ്ചിനാണ് സംഭവം നടന്നത്. ബാങ്ക് കവലയിലുള്ള സഞ്ജയ് എന്നയാളുടെ വീട്ടിലാണ് ആദായ നികുതി ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് അഞ്ചുപേരെത്തി 50 പവനും ഒന്നരലക്ഷം രൂപയുമായി കടന്നത്. വീട്ടിലെ സി.സി ടി.വിയുടെ ഹാർഡ് ഡിസ്കും സംഘം കൊണ്ടുപോയി. പ്രത്യേക ടീമായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.