ടാങ്കറുകളുടെ അപകടപ്പാച്ചിൽ; രണ്ടു ദിവസത്തിനിടെ 38,750 രൂപ പിഴ
text_fieldsകണ്ണൂര്‍: കണ്ണൂരിലും സമീപ പ്രദേശങ്ങളിലും രണ്ടാഴ്ചക്കിടെ മൂന്ന് വാതക ടാങ്കറുകൾ അപകടത്തിൽപെട്ട സാഹചര്യത്തിൽ പൊലീസ് നടപടി ശക്തമാക്കി. കണ്ണൂര്‍ സിറ്റി പൊലീസ് പരിധിയിലെ ദേശീയപാതകളില്‍ പരിശോധന കര്‍ശനമാക്കി. 312 വാഹനങ്ങളാണ് രണ്ട് ദിവസത്തിനിടെ പരിശോധിച്ചത്.
നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 38,750 രൂപ പിഴയീടാക്കി. ടാങ്കർ അപകടങ്ങള്‍ തുടര്‍ച്ചയായതോടെ സിറ്റി പൊലീസ് കമീഷണര്‍ ആർ. ഇളങ്കോയുടെ നിർദേശ പ്രകാരം ജില്ലയിലെ ദേശീയപാതകളില്‍ പൊലീസ് കര്‍ശന പരിശോധന ആംഭിച്ചിരിക്കുകയാണ്. വാതകം വഹിച്ചുപോകുന്ന സമയത്ത് പാലിക്കേണ്ട നിയമങ്ങള്‍ ലംഘിച്ച് സർവിസ് നടത്തുന്ന വാഹനങ്ങള്‍ പരിശോധിച്ച് ഡ്രൈവർമാർക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചു.
സിറ്റി പൊലീസ് പരിധിയിലെ കണ്ണപുരം, വളപട്ടണം, കണ്ണൂര്‍ ട്രാഫിക്, കണ്ണൂര്‍ ടൗണ്‍, എടക്കാട്, ധര്‍മടം, തലശ്ശേരി, ന്യൂ മാഹി സ്റ്റേഷന് പരിധിയിലാണ് പരിശോധന. കണ്ണപുരത്ത് 31, വളപട്ടണം 28, കണ്ണൂര്‍ ട്രാഫിക് 92, കണ്ണൂര്‍ ടൗണ്‍ 15, എടക്കാട് 62, ധര്‍മടം 23, തലശ്ശേരി 32, ന്യൂ മാഹി 29 എന്നിങ്ങനെ ടാങ്കറുകൾ പരിശോധിച്ചു.
ഒരു വാഹനത്തില്‍ രണ്ടു ഡ്രൈവര്‍മാര്‍ നിര്‍ബന്ധമാണെങ്കിലും മിക്കവയിലും ഒരാള്‍ മാത്രമേ ഉണ്ടാവാറുള്ളൂ. സുരക്ഷ ഉപകരണങ്ങള്‍ മിക്കവാറും വാഹനങ്ങളില്‍ ഇല്ലെന്നും പരിശോധനയിൽ കണ്ടെത്തി. രണ്ടാഴ്ചക്കിടെ മൂന്ന് ടാങ്കറുകളാണ് ചാല, പുതിയതെരു, മേലെ ചൊവ്വ എന്നിവിടങ്ങളില്‍ അപകടത്തിൽപെട്ടത്.
മൂന്നു സംഭവങ്ങളിലും തലനാരിഴക്കാണ് ദുരന്തം വഴിമാറിയത്. പൊലീസിെൻറയും നാട്ടുകാരുടെയും അഗ്നിശമന സേനയുടെയും അവസരോചിതമായ രക്ഷാപ്രവര്‍ത്തനം മാതൃകപരമായിരുന്നു. അപകടങ്ങൾ തുടർക്കഥയായതോടെ പൊലീസ് ടാങ്കർ ലോറി പരിശോധനക്കായി റോഡിലിറങ്ങിയിരിക്കുകയാണ്. തുടര്‍ദിവസങ്ങളിലും പരിശോധന കര്‍ശനമായി തുടരുമെന്ന് സിറ്റി പൊലീസ് കമീഷണര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.