ഡ്യൂട്ടിയിൽ അലസത; തലശ്ശേരി ജനറൽ ആശുപത്രി ഡോക്ടർമാർക്കെതിരെ വികസന സമിതി യോഗത്തിൽ രൂക്ഷവിമർശനം
text_fieldsതലശ്ശേരി: ജോലിയിൽ കൃത്യനിഷ്ഠ പാലിക്കാത്ത ഡോക്ടർമാർക്കെതിരെ ജനറൽ ആശുപത്രി വികസന സമിതി യോഗത്തിൽ അംഗങ്ങളുടെ രൂക്ഷ വിമർശം. ഒ.പി സമയത്ത് ഡോക്ടർമാർ ഡ്യൂട്ടിയിൽ അലസത കാട്ടുന്നതും എക്സ്റേ പരിശോധന ഫലം പോലും വിശദമായി നോക്കാതെ രോഗികളെ പറഞ്ഞുവിടുന്നതും യോഗത്തിൽ ആരോപണവിധേയമായി. അനസ്തേഷ്യ ഡോക്ടറുടെ കൈക്കൂലിയും ചർച്ച ചെയ്യപ്പെട്ടു. ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗം നേരത്തെ പ്രവർത്തിച്ചിരുന്ന സൗകര്യപ്രദമായ സ്ഥലത്തുനിന്നും ദൂരെ മാറ്റി സ്ഥാപിച്ചതിലെ അനൗചിത്വവും ചൂണ്ടിക്കാട്ടി. വാർഡുകളിലെ ചോർച്ചയും വാർപ്പു ഭാഗങ്ങൾ ഇടക്കിടെ അടർന്നുവീഴുന്നതും പരിഹരിക്കാൻ അടിയന്തര നടപടികൾ വേണമെന്നും ആവശ്യമുയർന്നു. നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി അധ്യക്ഷത വഹിച്ചു. എ.എൻ. ഷംസീർ എം.എൽ.എ, ആശുപത്രി സൂപ്രണ്ട് ഡോ. ആശാദേവി, എം.സി. പവിത്രൻ, സി.കെ. രമേശൻ, വാഴയിൽ ശശി, എം.പി. അരവിന്ദാക്ഷൻ, വാഴയിൽ വാസു, പൊന്ന്യം കൃഷ്ണൻ, എം.പി. സുമേഷ്, ആശുപത്രി ആർ.എം.ഒ ഡോ. ജിതിൻ, ഡോക്ടർമാരായ വിജുമോൻ, അനീഷ് എന്നിവരും പൊതുമരാമത്ത് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.