വസ്തുതർക്കം അടിയിൽ കലാശിച്ചു; ആറുപേർക്ക് പരിക്ക്
text_fieldsമുഴപ്പിലങ്ങാട്: കുളംബസാറിലെ സ്രാമ്പിയുടെ പിറകുവശത്തെ വസ്തുവിലുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചു.സംഭവത്തിൽ ആറുപേർക്ക് പരിക്കേറ്റു. മുഴപ്പിലങ്ങാട് സ്വദേശികളായ ചേരിക്കല്ലിൽ മായിനലി, കെ.പി. നിഷാദ്, എന്നിവരെ പരിക്കുകളോടെ തലശ്ശേരിയിലെ ആശുപത്രിയിലും കുളംബസാറിലെ സുകുമാരെൻറ ഭാര്യ രത്ന, മകൻ സുകേഷ്, ലൈജി, പ്രമോദ് എന്നിവരെ കണ്ണൂർ ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്രാമ്പിയുടെ പിറകുവശം താമസിക്കുന്ന സുകുമാരെൻറ കുടുംബവുമായി സ്രാമ്പി കമ്മിറ്റി വർഷങ്ങളായി നിലനിൽക്കുന്ന അതിർത്തിതർക്കമാണ് വീണ്ടും സംഘർഷത്തിലേക്കെത്തിയത്.
കഴിഞ്ഞദിവസം കോടതി അനുകൂലവിധി ഉണ്ടെന്ന കാരണത്താൽ സ്രാമ്പിയുടെ പിറകുവശത്തെ തർക്കസ്ഥലം കമ്മിറ്റിക്കാർ ശുചീകരിച്ച് അതിർത്തിയിൽ കല്ല് പാകിയിരുന്നു. എന്നാൽ, സ്റ്റേ അതേപടി നിൽക്കുന്ന വസ്തുവിൽ അതിക്രമിച്ചു കടന്നുവെന്ന് കാണിച്ച് സുകുമാരെൻറ കുടുംബം എടക്കാട് പൊലീസിൽ പരാതിപ്പെട്ടിരുന്നു.
ഇതിനിടെ അതിർത്തിയിൽ പാകിയ കല്ലുകൾ ഞായറാഴ്ച ചിലർ നീക്കംചെയ്തതുമായി ബന്ധപ്പെട്ടാണ് വീണ്ടും പ്രശ്നമുണ്ടായത്. പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡിവൈ.എസ്.പി സദാനന്ദൻ, സി.ഐ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രദേശത്തെത്തി. സംഘർഷപ്രദേശം സി.പി.എം ജില്ല െസക്രട്ടറി എം.വി. ജയരാജൻ സന്ദർശിച്ചു.
സംഭവത്തിൽ ഇരുകക്ഷികളുമായുള്ള അനുരഞ്ജന ചർച്ച തിങ്കളാഴ്ച രാവിലെ 11ന് കണ്ണൂർ ഡിവൈ.എസ്.പി ഓഫിസിൽ വിളിച്ചുചേർത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.