മട്ടന്നൂരില്‍ ആറാമത് നഗരസഭ ഭരണസമിതി അധികാരമേറ്റു
text_fieldsമട്ടന്നൂര്‍: നഗരസഭയുടെ ആറാമതു ഭരണസമിതി അധികാരമേറ്റു. മട്ടന്നൂര്‍ മധുസൂദനന് തങ്ങള്‍ സ്മാരക വിദ്യാലയത്തിലായിരുന്നു ചടങ്ങ്. ഡി.എഫ്.ഒ പി. കാര്‍ത്തിക് ഉത്തിയൂര്‍ വാര്‍ഡില്‍നിന്ന് വിജയിച്ച മുതിര്‍ന്ന അംഗം സി.പി.എമ്മിലെ വി.കെ. സുഗതന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് വാര്‍ഡ് ക്രമത്തില്‍ വി.കെ. സുഗതന് മറ്റുള്ളവര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇടതുമുന്നണിയിലെ 20 അംഗങ്ങള്‍ ദൃഢപ്രതിജ്ഞ ചെയ്തപ്പോള്‍ നാലാങ്കേരിയിലെ ഐ.എന്‍.എല്‍ പ്രതിനിധി അല്ലാഹുവിന്റെ നാമത്തില്‍ സത്യപ്രതിജ്ഞചെയ്തു.
ഐക്യമുന്നണിയിലെ 14 അംഗങ്ങളില്‍ കോണ്‍ഗ്രസിലെ ഒരംഗം ദൃഢപ്രതിജ്ഞയും മറ്റുള്ളവര്‍ ഈശ്വരനാമത്തിലും സത്യപ്രതിജ്ഞയുമെടുത്തു.
മുസ്ലിംലീഗിലെ ഒരംഗം ദൈവനാമത്തിലും മറ്റുള്ളവര്‍ അല്ലാഹുവിന്റെ നാമത്തിലും സത്യപ്രതിജ്ഞയെടുത്തു.
സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന്, മുന്‍ ചെയര്മാന്മാരായ കെ.ടി. ചന്ദ്രന് മാസ്റ്റര്‍, സീനാ ഇസ്മായില്‍, അനിത വേണു, വിവിധ സാമൂഹിക- സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങി വന്‍ ജനാവലിയാണ് അധികാരമേറ്റെടുക്കല്‍ ചടങ്ങില്‍ പങ്കെടുത്തത്. 1990 ല്‍ മട്ടന്നൂര്‍ പഞ്ചായത്തിനെ നഗരസഭയായി ഉയര്‍ത്തിയപ്പോള്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന എന്‍. മുകുന്ദന് മാസ്റ്ററുടെ നേതൃത്വത്തിലുള്ള ഭരണസമിതിയെ ഉപദേശക സമിതിയായി നിശ്ചയിച്ചു.
1997 ല്‍ നടന്ന നഗരസഭയുടെ ആദ്യ തെരഞ്ഞെടുപ്പില്‍ സി.പി.എം നേതാവ് കെ.ടി.
ചന്ദ്രന് മാസ്റ്റര്‍ ചെയര്‍മാനായി. തുടര്‍ന്ന് 2002 ല്‍ നടന്ന തെരഞ്ഞെടുപ്പിലും അദ്ദേഹം തന്നെയായിരുന്നു ചെയര്മാന്. 2007 ലെ മൂന്നാമത്തെ ഭരണസമിതിക്ക് സി.പി.എമ്മിലെ സീനാ ഇസ്മയില്‍ നേതൃത്വം നല്കി. 2012 ലെ ഭരണസമിതിക്ക് സി.പി.എം നേതാവ് കെ. ഭാസ്കരന് നേതൃത്വം നല്കി. അന്ന് 34 അംഗ കൗണ്‍സിലില്‍ ഇടതുമുന്നണിക്ക് 21 ഉം ഐക്യമുന്നണിക്ക് 13 ഉം സീറ്റായിരുന്നു ലഭിച്ചത്. 2017 ലെ ഭരണസമിതിക്ക് സി.പി.എമ്മിലെ അനിതവേണു നേതൃത്വം നല്കി.
2017 ല്‍ 35 അംഗ കൗണ്‍സിലില്‍ ഇടതുമുന്നണിക്ക് 28 ഉം ഐക്യമുന്നണിക്ക് ഏഴും സീറ്റായിരുന്നു ലഭിച്ചത്. ഇത്തവണ നടന്ന ആറാമതു ഭരണസമിതി തെരഞ്ഞെടുപ്പിലെ 35 അംഗ കൗണ്‍സിലില്‍ ഇടതുമുന്നണിക്ക് 21 ഉം ഐക്യമുന്നണിക്ക് 14 ഉം സീറ്റാണു ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.