വാക്സിൻ ചലഞ്ച് ഏറ്റെടുത്ത് സമൂഹമാധ്യമങ്ങൾ
text_fieldsകണ്ണൂർ: മുഖ്യമന്ത്രിയുടെ കോവിഡ് വാക്സിന് ചലഞ്ച് ഏറ്റെടുത്ത് സമൂഹമാധ്യമങ്ങൾ. ലക്ഷക്കണക്കിന് രൂപയാണ് വാക്സിൻ ചലഞ്ചിെൻറ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തുന്നത്. വാക്സിൻ ചലഞ്ച് എന്ന ഹാഷ് ടാഗിൽ പണം കൈമാറിയ രസീത് സമൂഹമാധ്യമങ്ങളിൽ സ്റ്റാറ്റസുകളായും പോസ്റ്റുകളായും കുതിക്കുകയാണ്.
വാട്സ് ആപ്പിലെ കുടുംബ, പൂർവവിദ്യാർഥി ഗ്രൂപ്പുകളിൽ വാക്സിൻ ചലഞ്ചിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ആയിരക്കണക്കിന് രൂപയാണ് ഓരോ ഗ്രൂപ്പുകളിലൂടെയും സ്വരൂപിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തുന്നത്. കല്യാണം, ഗൃഹപ്രവേശനം, പിറന്നാൾ തുടങ്ങിയ ചടങ്ങുകൾക്ക് കരുതിവെച്ച തുകയും ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നവരുണ്ട്. ഒരു കുടുംബത്തിൽനിന്ന് വാക്സിനെടുത്തവരുടെ എണ്ണത്തിനനുസരിച്ച തുക കൃത്യമായി കൈമാറുന്നവരും നിരവധിയാണ്. മാസാവസാനം ശമ്പളം ലഭിച്ചശേഷം തുക കൈമാറുമെന്ന് പോസ്റ്റ് ചെയ്യുന്നവരുമുണ്ട്.
എഴുത്തുകാരായ ടി. പത്മനാഭൻ, െബന്യാമിൻ തുടങ്ങിയവർ ഇതിനകം ചലഞ്ച് ഏറ്റെടുത്തിട്ടുണ്ട്. കോവിഡ് പ്രതിരോധ വാക്സിൻ സ്വന്തമായി വാങ്ങാന് സംസ്ഥാന സർക്കാർ തീരുമാനിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ എത്തിയത്. ആഹ്വാനമൊന്നുമില്ലാതെ യുവജനങ്ങൾ ഇത്തരമൊരു ചലഞ്ച് ഏറ്റെടുത്തത് മാതൃകാപരമാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ആദ്യദിവസംതന്നെ ഏഴായിരത്തോളം പേരിൽനിന്നായി 35 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് എത്തി. ശനിയാഴ്ച വൈകുന്നേരമാകുേമ്പാഴേക്കും ഇത് 1.15 കോടിയായി.
മുഖ്യമന്ത്രിയുടെ ആഹ്വാനത്തെ തുടർന്ന് സി.പി.എം പ്രവർത്തകരും അനുയായികളും വാക്സിൻ ചലഞ്ച് ഏറ്റെടുത്തിട്ടുണ്ട്. സി.പി.എം നേതൃത്വത്തിലുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികളും ചലഞ്ചിെൻറ ഭാഗമാകുമെന്നറിയിച്ചിട്ടുണ്ട്.
അതേസമയം, പ്രളയ ഫണ്ട് തിരിമറിപോലെ വാക്സിൻ ചലഞ്ചിലും ക്രമക്കേട് നടക്കരുതെന്ന പ്രചാരണവും സമൂഹമാധ്യമങ്ങളിൽ ചിലർ പങ്കുവെക്കുന്നുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.