കർക്കടകത്തിന്റെ സൊറക്കഥ
text_fieldsകണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളുമായി
നാടൻ കലാചാര്യൻ മാട്ടൂൽ കെ. കുമാരൻ സംവദിക്കുന്നു
കണ്ണൂർ: കർക്കടകത്തിലെ നാളും കാറും കോളും പറഞ്ഞ് കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ സൊറ പരമ്പരക്ക് തുടക്കം. കർക്കടക മാസത്തിലെ പ്രകൃതി, ജീവിതം, ആരോഗ്യ ചിന്ത, ഭക്ഷണം, മാരിത്തെയ്യം എന്നിങ്ങനെ സൊറപറച്ചിലിൽ എത്തി.
നാടൻ കലാചാര്യനും ഗുരുപൂജ പുരസ്കാര ജേതാവുമായ മാട്ടൂൽ കെ. കുമാരൻ സൊറക്ക് നേതൃത്വം നൽകി. ഉത്തര കേരളത്തിൽ കൃഷിയുമായി ബന്ധപ്പെട്ട് പുലയ സമുദായം രൂപപ്പെടുത്തിയ ഗ്രാമീണ നാടകമായ ചിമ്മാനക്കളി, അതിൽ തെളിഞ്ഞ ഗ്രാമീണ ജീവിതം എന്നിവയും സൊറയിൽ വിഷയങ്ങളായി. വിദ്യാരംഗം കലാസാഹിത്യവേദി അക്കാദമിക് മികവ് പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന അമൃതം മലയാളം ഭാഷശേഷീ പരിപോഷണത്തിന്റെ ഭാഗമായാണ് സൊറ പരമ്പര സംഘടിപ്പിക്കുന്നത്. ഫാ. ബാസ്റ്റിൻ ജോസ്, വിദ്യാരംഗം കോഓഡിനേറ്റർ എ. സജിത്ത്, ശ്രാവൺ ശ്രീകാന്ത്, രഹൻ ബൈജു, മുഹമ്മദ് അമാൻ എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.