പഴയിടം രുചി ആസ്വദിച്ച് സ്പെഷൽ സ്കൂൾ കുട്ടികൾ
text_fieldsകണ്ണൂർ: വർഷങ്ങളായി സ്കൂൾ കലോത്സവങ്ങളിൽ പ്രതിഭകളുടെ പേരിനൊപ്പമോ അതിനെക്കാളുപരിയോ ഉയർന്നു കേൾക്കുന്ന പേരാണ് പഴയിടം മോഹനൻ നമ്പൂതിരിയുടേത്. പ്രതിഭകൾ അരങ്ങു വാഴുമ്പോൾ പഴയിടം മോഹനൻ നമ്പൂതിരി കലോത്സവ നഗരിയിലെ അടുക്കള വാഴാൻ തുടങ്ങിയിട്ട് കാലമേറെയായി.
കണ്ണൂരിൽ നടക്കുന്ന സ്പെഷൽ സ്കൂൾ കലോത്സവത്തിലും ഭക്ഷണമൊരുക്കുന്നത് അദ്ദേഹം തന്നെയാണ്. കണ്ണൂരിൽ ഏത് കലോത്സവം വന്നാലും ശാസ്ത്രമേള വന്നാലും അദ്ദേഹത്തിന്റെ ഭക്ഷണരുചിയാണ് പ്രതിഭകളെ കാത്തിരിക്കുന്നത്.
സ്പെഷൽ സ്കൂൾ സംസ്ഥാന കലോത്സവ നഗരിയിൽ ഭക്ഷണം വിളമ്പുന്നതും അദ്ദേഹവും സംഘവുമാണ്. ഏറ്റവും കൂടുതൽ ശ്രദ്ധ വേണ്ടത് സ്പെഷൽ സ്കൂൾ കുട്ടികൾക്കാണ്, സ്കൂൾ കലോത്സവത്തിൽ നൽകുന്ന അതേ മെനുതന്നെയാണ് സ്പെഷൽ സ്കൂൾ കലോത്സവത്തിലും നൽകുന്നത് അദ്ദേഹം പറഞ്ഞു.
പാലട പ്രഥമനും പപ്പടവും അച്ചാറും നിരവധി കറികളും ഉൾപ്പെടെയുള്ള സദ്യയാണ് കുട്ടികൾക്ക് ആദ്യദിനത്തിൽ വിളമ്പിയത്. 18 അംഗങ്ങളടങ്ങിയ സംഘമാണ് പഴയിടത്തിന്റെ നേതൃത്വത്തിൽ ഭക്ഷണമൊരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.