അയല്‍വാസിയുടെ തലയോട്ടി പൊട്ടിച്ച കേസില്‍ മുങ്ങിനടക്കുകയായിരുന്നയാളെ പിടികൂടി
text_fields
ശ്രീകണ്ഠപുരം: അയല്‍വാസിയെ തള്ളിയിട്ട് തലയോട്ടി പൊട്ടിച്ച കേസില്‍ മുങ്ങിനടക്കുകയായിരുന്നയാളെ കുടിയാന്മല പൊലീസ് അറസ്റ്റുചെയ്തു. വഞ്ചിയം ചോലപ്പനത്തെ പുതുശ്ശേരി മോഹനനെയാണ് (48) കുടിയാന്മല പ്രിന്‍സിപ്പല്‍ എസ്.ഐ നിബിന് ജോയി പിടികൂടിയത്.
2010ലാണ് അടിപിടിക്കിടെ അയല്‍വാസിയെ ഇയാള്‍ പിടിച്ചുതള്ളിയത്. നിലത്തുവീണ് തലയോട്ടി കല്ലിലിടിച്ച് പൊട്ടിയിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ മോഹനനെ ഈവര്‍ഷം ആദ്യമാണ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. ഏറെക്കാലം കര്‍ണാടക അതിർത്തി വനമേഖലയില്‍ ഒളിച്ചുകഴിയുകയായിരുന്നു. പിന്നീട് ജോലി ആവശ്യാര്‍ഥം സുള്ള്യയിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് പൊലീസിെൻറ പിടിയിലായത്. എ.എസ്.ഐ സദാനന്ദന്, സി.പി.ഒ സുജിത്ത് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.