സഹപാഠിക്ക് വീട് നിർമിച്ചു നൽകി പൂർവവിദ്യാർഥി കൂട്ടായ്മ
text_fieldsശ്രീകണ്ഠപുരം: സഹപാഠിക്ക് വീട് നിർമിച്ച് നൽകി പൂർവവിദ്യാർഥി കൂട്ടായ്മ. ചെമ്പേരി നിർമല ഹൈസ്കൂൾ 1993 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർഥികളുടെ ഓർമക്കൂട്ട് കൂട്ടായ്മയാണ് രണ്ടുതെങ്ങ് പേണ്ടാനത്ത് സിന്ധുവിന് വീട് നിർമിച്ചുനൽകിയത്.
മൂന്ന് വർഷം മുമ്പ് ഭർത്താവ് മരണപ്പെട്ട സിന്ധു രണ്ട് കുട്ടികളോടൊപ്പം സുരക്ഷിതമല്ലാത്ത വീട്ടിലാണ് താമസിച്ചിരുന്നത്. ഇതിനെത്തുടർന്നാണ് പൂർവവിദ്യാർഥികൾ വീടൊരുക്കി നൽകിയത്. ബംഗളൂരുവിലെ സ്നേഹ ചാരിറ്റബിൾ ട്രസ്റ്റിെൻറയും നാട്ടുകാരുടെയും സഹകരണത്തോടെ മൂന്നു മാസംകൊണ്ടാണ് വീട് പണി പൂർത്തിയാക്കിയത്.
വീടിെൻറ വെഞ്ചരിപ്പ് കർമം രത്നഗിരി സെൻറ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാ.ജോൺസൺ വേങ്ങപ്പറമ്പിൽ നിർവഹിച്ചു. സ്നേഹ ചാരിറ്റബിൾ ട്രസ്റ്റ് ട്രഷറർ ഫാ. ബിജോയ് കുളിരാനി സിന്ധുവിെൻറ പിതാവിന് താക്കോൽ കൈമാറി.
ഓർമക്കൂട്ട് ഭാരവാഹികളായ അലോഷ്യസ് സെബാസ്റ്റ്യൻ, ബെറ്റി അജി, ബിനോജ് കുളിരാനി, ബിജു അഗസ്റ്റിൻ, റിട്ടൻ തോമസ്, ബിജു മറ്റത്തിനാനിക്കൽ, വിൻസെൻറ് കാരക്കാട്ട്, ക്രിസ്റ്റിസൻ ചാണ്ടിക്കൊല്ലി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.