Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightSreekandapuramchevron_rightകാ​ത്തി​രി​പ്പി​ന്‍റെ...

കാ​ത്തി​രി​പ്പി​ന്‍റെ ഒ​മ്പ​തു വ​ർ​ഷം; കാ​ടു​ക​യ​റി കു​ടി​യേ​റ്റ മ്യൂ​സി​യം

text_fields
bookmark_border
kannur news
cancel
camera_alt

ചെ​മ്പ​ത്തൊട്ടി​യി​ൽ കു​ടി​യേ​റ്റ മ്യൂ​സി​യ​ത്തി​നാ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ൾ കാ​ടു​ക​യ​റി​യ നി​ല​യി​ൽ

ശ്രീ​ക​ണ്ഠ​പു​രം: സ​ർ​ക്കാ​റി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത​മൂ​ലം കാ​ത്തി​രി​പ്പി​ന്‍റെ ഒ​മ്പ​തു വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ട ച​രി​ത്ര​മാ​ണ് ചെ​മ്പ​ന്തൊ​ട്ടി​യി​ലെ ബി​ഷ​പ് വ​ള്ളോ​പ്പ​ള്ളി സ്മാ​ര​ക കു​ടി​യേ​റ്റ മ്യൂ​സി​യ​ത്തി​ന് പ​റ​യാ​നു​ള്ള​ത്.

മ​ല​ബാ​ർ കു​ടി​യേ​റ്റ ച​രി​ത്രം രേ​ഖ​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തി​ലാ​ണ് 2015ൽ ​ചെ​മ്പ​ന്തൊ​ട്ടി​യി​ൽ കു​ടി​യേ​റ്റ മ്യൂ​സി​യം നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്. കു​ടി​യേ​റ്റ ജ​ന​ത​യു​ടെ സ്വ​പ്ന​ങ്ങ​ൾ​ക്കൊ​പ്പം ന​ട​ന്ന ബി​ഷ​പ് സെ​ബാ​സ്റ്റ്യ​ൻ വ​ള്ളോ​പ്പ​ള്ളി​യു​ടെ പേ​രും മ്യൂ​സി​യ​ത്തി​ന് ന​ൽ​കി. ത​ല​ശ്ശേ​രി അ​തി​രൂ​പ​ത 99 വ​ർ​ഷ​ത്തേ​ക്ക് പാ​ട്ട​ത്തി​ന് ന​ൽ​കി​യ ഒ​രേ​ക്ക​ർ സ്ഥ​ല​ത്താ​ണ് കു​ടി​യേ​റ്റ മ്യൂ​സി​യം നി​ർ​മി​ക്കു​ന്ന​ത്. എ​ന്നാ​ൽ ര​ണ്ട് കെ​ട്ടി​ട​ങ്ങ​ളൊ​രു​ക്കി എ​ന്ന​ല്ലാ​തെ മ​റ്റു പ്ര​വ​ർ​ത്ത​ന​ങ്ങ​ളൊ​ന്നും ന​ട​ന്നി​ട്ടി​ല്ല.

1.25 കോ​ടി രൂ​പ കൊ​ണ്ട് ആ​ദ്യ​ഘ​ട്ട നി​ർ​മാ​ണം ന​ട​ത്തി. സം​സ്ഥാ​ന പു​രാ​വ​സ്തു വ​കു​പ്പി​നു കീ​ഴി​ൽ കി​റ്റ്കോ​ക്കാ​യി​രു​ന്നു ആ​ദ്യം നി​ർ​മാ​ണ​ച്ചു​മ​ത​ല. ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ​മെ​ന്ന നി​ല​യി​ൽ പു​രാ​വ​സ്തു​ക്ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​നാ​യു​ള്ള ഒ​രു കെ​ട്ടി​ടം കൂ​ടി നി​ർ​മി​ച്ചു.

1.65 കോ​ടി രൂ​പ വ​കു​പ്പ് ഫ​ണ്ടും കെ.​സി. ജോ​സ​ഫ് എം.​എ​ൽ.​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ട് 50 ല​ക്ഷം രൂ​പ​യും ചേ​ർ​ത്ത് ആ​കെ 2.15 കോ​ടി രൂ​പ​ക്കു​ള്ള ര​ണ്ടാം ഘ​ട്ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് നി​ല​വി​ൽ ന​ട​ക്കേ​ണ്ട​ത്. ഇ​നി​യും എ​ത്ര നാ​ൾ കാ​ത്തി​രി​ക്ക​ണം മ്യൂ​സി​യം യാ​ഥാ​ർ​ഥ്യ​മാ​കാ​ൻ എ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ചോ​ദ്യം.

നി​ർ​മാ​ണം നി​ല​ച്ചു

ര​ണ്ടാം ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ക സ​ർ​ക്കാ​റി​ൽ​നി​ന്ന് ക​രാ​റു​കാ​ര​ന് ല​ഭി​ക്കാ​ത്ത​തി​നാ​ൽ മാ​സ​ങ്ങ​ളാ​യി നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ നി​ല​ച്ച സ്ഥി​തി​യി​ലാ​ണ്. പി​ണ​റാ​യി ഇ​ൻ​ഡ​സ്ട്രി​യ​ൽ കോ​ഓ​പ് സൊ​സൈ​റ്റി​ക്കാ​ണ് നി​ർ​മാ​ണ ചു​മ​ത​ല.

നി​ർ​മാ​ണം നി​ല​ച്ച​തോ​ടെ കെ​ട്ടി​ട​ങ്ങ​ളെ​ല്ലാം കാ​ടു​ക​യ​റി​യ നി​ല​യി​ലാ​ണ്. പൂ​ർ​ത്തി​യാ​യ കെ​ട്ടി​ട​ത്തി​ൽ മ്യൂ​സി​യം ഒ​രു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും ന​ട​ന്നി​ല്ല. ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളും മ​ന്ദ​ഗ​തി​യി​ലാ​ണ്. ചെ​മ്പ​ന്തൊ​ട്ടി -ന​ടു​വി​ൽ റോ​ഡി​ൽ​നി​ന്ന് മ്യൂ​സി​യ​ത്തി​ലേ​ക്കു​ള്ള റോ​ഡ് സ​ജീ​വ് ജോ​സ​ഫ് എം.​എ​ൽ.​എ അ​നു​വ​ദി​ച്ച തു​ക​കൊ​ണ്ട് ടാ​ർ ചെ​യ്തി​ട്ടു​ണ്ട്. കാ​ടു​ക​യ​റി ന​ശി​ക്കു​ന്ന​തി​നു മു​മ്പ് തു​ട​ർ​ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

നി​ർ​മാ​ണം ക​ലാ​ഗ്രാ​മ​ത്തി​ന്‍റെ മാ​തൃ​ക​യി​ൽ

ല​ളി​തക​ല അ​ക്കാ​ദ​മി​യു​ടെ കാ​ക്ക​ണ്ണ​ൻ പാ​റ​യി​ലെ ക​ലാ​ഗ്രാ​മ​ത്തി​ന്റെ മാ​തൃ​ക​യി​ലാ​ണ് മ്യൂ​സി​യം നി​ർ​മി​ക്കു​ന്ന​ത്. ആ​ർ​ക്കി​ടെ​ക്ട് ആ​ർ.​കെ. ര​മേ​ഷാ​യി​രു​ന്നു മ്യൂ​സി​യ​ത്തി​ന്‍റെ രൂ​പ​ക​ൽ​പ​ന ചെ​യ്ത​ത്. ത​റ​ക്ക​ല്ലി​ട​ലി​നു മു​മ്പാ​യി ചെ​മ്പ​ന്തൊ​ട്ടി​യി​ൽ ച​രി​ത്ര​കാ​ര​ൻ​മാ​രെ അ​ണി​നി​ര​ത്തി സെ​മി​നാ​ർ ന​ട​ത്തി മ്യൂ​സി​യ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ആ​സൂ​ത്ര​ണം ചെ​യ്തി​രു​ന്നു. കു​ടി​യേ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ത്ര​ങ്ങ​ൾ, തി​രു​വി​താം​കൂ​ർ ച​രി​ത്രം, മ​റ്റു ച​രി​ത്ര സം​ഭ​വ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം മ്യൂ​സി​യ​ത്തി​ൽ സ്ഥാ​പി​ക്കു​വാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ബി​ഷ​പ് വ​ള്ളോ​പ്പ​ള്ളി​യു​ടെ പൂ​ർ​ണ​കാ​യ പ്ര​തി​മ മ്യൂ​സി​യ​ത്തി​നു മു​ന്നി​ലെ റോ​ഡ​രി​കി​ൽ സ്ഥാ​പി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. മ്യൂ​സി​യ​ത്തി​ലേ​ക്ക് ആ​വ​ശ്യ​മാ​യ പ്ര​ദ​ർ​ശ​ന വ​സ്തു​ക്ക​ൾ പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന് ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി സ​ർ​വേ​യും ന​ട​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsBishop Vallopally memorial museum
News Summary - Bishop Vallopally memorial museum
Next Story