കുടിയേറ്റ മ്യൂസിയം യാഥാർഥ്യമാക്കാൻ ധാരണ
text_fieldsശ്രീകണ്ഠപുരം: ചെമ്പന്തൊട്ടിയിലെ ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി കുടിയേറ്റ മ്യൂസിയം ഈവർഷം തന്നെ അവശേഷിക്കുന്ന പണികൾ പൂർത്തീകരിച്ച് യാഥാർഥ്യമാക്കാൻ മ്യൂസിയത്തിൽ ചേർന്ന ഉന്നതലയോഗത്തിൽ ധാരണ.
മ്യൂസിയത്തിന് എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിച്ച 50 ലക്ഷത്തിന്റെ പണി 30ന് പൂർത്തീകരിക്കുമെന്ന് പിണറായി ഇൻഡസ്ട്രിയൽ കോഓപ്. സൊസൈറ്റി (പിക്കോസ്) പ്രതിനിധി ഉറപ്പ് നൽകി.
മ്യൂസിയത്തിന്റെ അടിസ്ഥാന സൗകര്യത്തിനായി അനുവദിച്ച 1.64 കോടി രൂപയിൽ 32.90 ലക്ഷം ലഭിച്ചതായി മ്യൂസിയം ഡയറക്ടർ അറിയിച്ചു. മ്യൂസിയവുമായി ബന്ധപ്പെട്ട മുന്നൊരുക്കത്തെ കുറിച്ച് എക്സിക്യൂട്ടിവ് ഡയറക്ടർ വിശദീകരിച്ചു. മ്യൂസിയത്തിലേക്കുള്ള റോഡ് നഗരസഭ എറ്റെടുത്ത് നവീകരിക്കുന്നതിനും വാച്ചുമാനെ നിയമിക്കുന്നതിനും ധാരണയായി. വള്ളോപ്പിള്ളി പിതാവിന്റെ പ്രതിമ സ്ഥാപിക്കുന്നതിനുള്ള നടപടികൾക്കായി സർക്കാറിൽ സമ്മർദം ചെലുത്തുവാനും തീരുമാനിച്ചു. സജീവ് ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയർപേഴ്സൻ ഡോ. കെ.വി. ഫിലോമിന, തലശ്ശേരി അതിരൂപത ചാൻസലർ ഫാ. തോമസ് തെങ്ങുപള്ളിൽ, മ്യൂസിയം എക്സിക്യൂട്ടിവ് ഡയറക്ടർ ആർ. ചന്ദ്രൻ പിള്ള, പുരാവസ്തു ഡയറക്ടർ ഇ.ദിനേശൻ, കൺസർവേഷൻ എൻജിനീയർ എസ്. ഭൂപേഷ്, കിറ്റ്കോ പ്രതിനിധി ശ്രീരാജ് നാരായണൻ, പിക്കോസ് പ്രതിനിധി എം.സി. സായുജ്, എബി എൻ. ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.