Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightSreekandapuramchevron_rightവിദ്യാർഥികൾക്കുള്ള...

വിദ്യാർഥികൾക്കുള്ള സൗജന്യ യൂനിഫോം വിതരണത്തിൽ വിവേചനം

text_fields
bookmark_border
വിദ്യാർഥികൾക്കുള്ള സൗജന്യ യൂനിഫോം വിതരണത്തിൽ വിവേചനം
cancel

ശ്രീ​ക​ണ്ഠ​പു​രം: സം​സ്ഥാ​ന​ത്ത് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ യൂ​നി​ഫോം വി​ത​ര​ണ​ത്തി​ൽ വി​വേ​ച​നം. എ​ല്ലാ സ്കൂ​ളു​ക​ൾ​ക്കും യൂ​നി​ഫോം തു​ണി ല​ഭ്യ​മാ​ക്കാ​ത്ത​ത് വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​ട്ടും ഇ​ക്കാ​ര്യ​ത്തി​ൽ കു​ട്ടി​ക​ളോ​ട് സ​ർ​ക്കാ​ർ വി​വേ​ച​നം തു​ട​രു​ക​യാ​ണ്. ഒ​ന്നു മു​ത​ൽ ഏ​ഴു വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും സൗ​ജ​ന്യ യൂ​നി​ഫോം തു​ണി ന​ൽ​ക​ണ​മെ​ന്നാ​ണ് തീ​രു​മാ​നം. എ​ന്നാ​ൽ, വ​ർ​ഷ​ങ്ങ​ളാ​യി ഒ​ട്ടേ​റെ സ്കൂ​ളു​ക​ൾ​ക്ക് സ്ഥി​ര​മാ​യി തു​ണി ല​ഭ്യ​മാ​ക്കു​മ്പോ​ൾ ഭൂ​രി​ഭാ​ഗം സ്കൂ​ളു​ക​ൾ​ക്കും തു​ണി ന​ൽ​കാ​റി​ല്ലെ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. സ്കൂ​ളു​ക​ൾ തി​ര​ഞ്ഞെ​ടു​ക്കു​ന്ന മാ​ന​ദ​ണ്ഡ​വും വ്യ​ക്ത​മാ​ക്കു​ന്നി​ല്ല.

തു​ണി ല​ഭി​ക്കാ​ത്ത സ്കൂ​ളു​ക​ൾ​ക്കാ​ണ് തു​ക അ​നു​വ​ദി​ക്കു​ക. എ​ട്ടാം ക്ലാ​സ് കു​ട്ടി​ക​ൾ​ക്കും തു​ണി​ക്ക് പ​ക​രം പ​ണ​മാ​ണ് അ​നു​വ​ദി​ക്കു​ന്ന​ത്. എ​ന്നാ​ൽ, മു​ൻ വ​ർ​ഷ​ത്തെ യൂ​നി​ഫോം തു​ക പോ​ലും പ​ല സ്കൂ​ളു​ക​ൾ​ക്കും ഇ​തു​വ​രെ അ​നു​വ​ദി​ച്ചി​ട്ടി​ല്ല. സ്കൂ​ൾ അ​ധി​കൃ​ത​രാ​ണ് കു​ട്ടി​ക​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് തു​ക കൈ​മാ​റേ​ണ്ട​ത്. കു​ട്ടി​ക​ൾ പ​ഠി​ച്ചി​റ​ങ്ങി പോ​യാ​ലും തു​ക കി​ട്ടി​ല്ലേ​യെ​ന്ന ചോ​ദ്യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. പാ​ൻ​റും ഷ​ർ​ട്ടും ഉ​ൾ​പ്പെ​ടു​ന്ന ര​ണ്ട് ജോ​ഡി യൂ​നി​ഫോ​മി​ന് 400 രൂ​പ തു​ണി വാ​ങ്ങാ​നും 200 രൂ​പ ത​യ്യ​ൽ കൂ​ലി​യാ​യും ആ​കെ 600 രൂ​പ​യാ​ണ് ന​ൽ​കു​ന്ന​ത്. ഒ​രു ജോ​ഡി​യു​ടെ തു​ണി വാ​ങ്ങാ​ൻ പോ​ലും ഈ ​തു​ക തി​ക​യി​ല്ല. തു​ക വ​ർ​ധി​പ്പി​ക്കാ​നോ അ​ധ്യ​യ​ന വ​ർ​ഷാ​രം​ഭ​ത്തി​ൽ ത​ന്നെ കു​ട്ടി​ക​ൾ​ക്ക് ന​ൽ​കാ​നോ സ​ർ​ക്കാ​ർ ത​യാ​റാ​വു​ന്നി​ല്ലെ​ന്ന് ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും പ​റ​യു​ന്നു.

അ​തി​നി​ടെ 2025-26 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ കു​ട്ടി​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ കൈ​ത്ത​റി യൂ​നി​ഫോ​മി​നാ​യി സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ​യാ​ഴ്ച അ​പേ​ക്ഷ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. ഒ​ക്​​ടോ​ബ​ർ 26ന് ​പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്കു വേ​ണ്ടി സീ​നി​യ​ർ ഫി​നാ​ൻ​സ് ഓ​ഫി​സ​ർ എ​സ്. അ​ജി​കു​മാ​ർ എ​സ്.​പി 21947/2024 ഡി.​ജി.​ഇ ന​മ്പ​റാ​യി ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ൽ ന​വം​ബ​ർ 15ന​കം യൂ​നി​ഫോം അ​പേ​ക്ഷ​ക​ൾ ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്.

മു​ഴു​വ​ൻ എ.​ഇ.​ഒ​മാ​ർ​ക്കും ഉ​ത്ത​ര​വ് അ​യ​ച്ചി​ട്ടു​ണ്ട്. യൂ​നി​ഫോം തു​ണി​ക​ൾ ല​ഭ്യ​മാ​ക്കാ​നാ​യി കു​ട്ടി​ക​ളു​ടെ എ​ണ്ണം (ആ​ൺ, പെ​ൺ തി​രി​ച്ച്), തു​ണി​യു​ടെ നി​റം, മീ​റ്റ​ർ എ​ന്നി​വ​യെ​ല്ലാം രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പോ​ലും ഇ​തു​വ​രെ യൂ​നി​ഫോം വാ​ങ്ങി​യ തു​ക ന​ൽ​കി​യി​ട്ടി​ല്ല. ഈ ​അ​ധ്യ​യ​ന വ​ർ​ഷം തു​ട​ക്ക​ത്തി​ൽ യൂ​നി​ഫോം വാ​ങ്ങി​യ കു​ട്ടി​ക​ൾ​ക്കും ഇ​തു​വ​രെ തു​ക ല​ഭ്യ​മാ​ക്കി​യി​ട്ടി​ല്ല. ജൂ​ണി​ൽ അ​ധ്യ​യ​ന വ​ർ​ഷാ​രം​ഭ​ത്തി​ൽ ത​ന്നെ കു​ട്ടി​ക​ൾ യൂ​നി​ഫോം ധ​രി​ക്ക​ണ​മെ​ന്ന് സ്കൂ​ളു​ക​ളി​ൽ ക​ർ​ശ​ന നി​ർ​ദേ​ശ​മു​ണ്ട്. എ​ന്നാ​ൽ, സ​ർ​ക്കാ​ർ യൂ​നി​ഫോം തു​ണി ന​ൽ​കാ​ത്ത സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് കൃ​ത്യ​സ​മ​യ​ത്ത് നാ​മ​മാ​ത്ര​മാ​യു​ള്ള പ​ണം ല​ഭ്യ​മാ​ക്കു​ന്നു​മി​ല്ല. മു​ൻ​കാ​ല​ങ്ങ​ളി​ല​ട​ക്കം അ​ധ്യ​യ​ന വ​ർ​ഷം തീ​രാ​റാ​വു​മ്പോ​ൾ മാ​ർ​ച്ച് അ​വ​സാ​ന​ത്തോ​ടെ​യാ​ണ് സ്കൂ​ളു​ക​ൾ​ക്ക് തു​ക അ​നു​വ​ദി​ച്ച​ത്. ഉ​ട​ൻ തു​ക തി​രി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് മേ​യ് മാ​സ​ത്തി​ൽ മാ​ത്ര​മാ​ണ് സ്കൂ​ളു​ക​ളു​ടെ ട്ര​ഷ​റി അ​ക്കൗ​ണ്ടി​ലേ​ക്ക് തു​ക തി​രി​കെ ന​ൽ​കി​യ​തെ​ന്ന് പ്ര​ധാ​ന​ധ്യാ​പ​ക​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

പ​ണം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ സോ​ഫ്റ്റ്‌​വെ​യ​ർ മു​ഖേ​ന സ്കൂ​ൾ മേ​ധാ​വി​ക​ൾ ഓ​ൺ​ലൈ​നാ​യി ബി​ൽ ത​യാ​റാ​ക്കി ഹാ​ർ​ഡ് കോ​പ്പി ട്ര​ഷ​റി​യി​ൽ ന​ൽ​ക​ണം. നേ​ര​ത്ത യൂ​നി​ഫോം സ്വ​ന്തം ചെ​ല​വി​ൽ വാ​ങ്ങി​യ കു​ട്ടി​ക​ൾ​ക്ക് ഇ​ത്ര വൈ​കി​യി​ട്ടും തു​ക ല​ഭ്യ​മാ​ക്കാ​തി​രി​ക്കു​മ്പോ​ഴാ​ണ് അ​തി​ന് പ​രി​ഗ​ണ​ന ന​ൽ​കാ​തെ സ​ർ​ക്കാ​ർ അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷ​ത്തെ യൂ​നി​ഫോം തു​ണി വി​ത​ര​ണ​ത്തി​നു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ച​തെ​ന്ന ആ​ക്ഷേ​പ​വും ശ​ക്ത​മാ​ണ്.

യൂ​നി​ഫോ​മി​ന്റെ കാ​ര്യ​ത്തി​ൽ ഒ​രു​വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളോ​ടു​ള്ള വി​വേ​ച​നം സ​ർ​ക്കാ​ർ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും തു​ണി ല​ഭി​ക്കാ​ത്ത കു​ട്ടി​ക​ൾ​ക്ക് ഉ​ട​ൻ പ​ണം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ക​മ്പോ​ള നി​ല​വാ​രം അ​നു​സ​രി​ച്ച് നി​ര​ക്ക് വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും കേ​ര​ള പ്രൈ​വ​റ്റ് പ്രൈ​മ​റി ഹെ​ഡ്മാ​സ്റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​പി​പി​എ​ച്ച്എ) സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​നി​ൽ​കു​മാ​ർ ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു. ആ​വ​ശ്യ​മു​ന്ന​യി​ച്ച് സം​ഘ​ട​ന സ​ർ​ക്കാ​രി​ന് നി​വേ​ദ​ന​വും ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StudentsDiscriminationUniform
News Summary - Discrimination in distribution of free uniforms to students
Next Story