ചെക്കും മുദ്രപ്പത്രവും വാങ്ങി വ്യാജരേഖ; എട്ടു പേർക്കെതിരെ കേസ്
text_fieldsശ്രീകണ്ഠപുരം: പണം വായ്പ വാങ്ങുമ്പോള്‍ കൈമാറിയ ചെക്കും മുദ്രപ്പത്രങ്ങളും ഉപയോഗിച്ച് വ്യാജരേഖ ചമച്ച് വഞ്ചിച്ചതിന് എട്ടുപേര്‍ക്കെതിരെ കേസ്. ശ്രീകണ്ഠപുരം ഐച്ചേരിയിലെ കാടാങ്കോടന്കണ്ടി റഫീഖിന്റെ പരാതിയില്‍ ഐച്ചേരിയിലെ കോത്തില പാലങ്ങാട്ട് മധുസൂദനന്, അനിത മധുസൂദനന്, തേനങ്കീല് ഷാജി, ചുഴലി വടക്കേമൂലയിലെ ചിറക്കര കടാങ്കോട് കൃഷ്ണന്, ഐച്ചേരിയിലെ പ്രസന്നാലയത്തിൽ കെ. പ്രസന്ന കുമാരി, കെ. കുഞ്ഞികൃഷ്ണന്, കുറുമാത്തൂര്‍ പെരുമ്പയിലെ ശ്രീധന്യത്തില്‍ ഇ. ദിനേശന്, പായം വട്ട്യാറയിലെ പാലയോടന് ഹൗസില്‍ ബണ്ണപലന് ഹരിദാസ് എന്നിവര്‍ക്കെതിരെയാണ് തളിപ്പറമ്പ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തത്.
2017-18 കാലയളവില്‍ രണ്ട് തവണകളിലായി ഒന്നാംപ്രതി മധുസൂദനനില്നിന്ന് റഫീഖ് പത്തുലക്ഷം രൂപ വായ്പയായി വാങ്ങിയിരുന്നു. ഈ സമയം റഫീഖിന്റെ ഉടമസ്ഥതയിലുള്ള ഭൂമി രണ്ടാംപ്രതിയായ അനിത മധുസൂദനന്റെ പേരിലും രജിസ്റ്റര്‍ ചെയ്തു. വായ്പ വാങ്ങിയ പണം കൈമാറുമ്പോള്‍ ഭൂമി തിരികെ രജിസ്റ്റര്‍ ചെയ്ത് നല്‍കും എന്നായിരുന്നു കരാര്‍. റഫീഖില്‍നിന്ന് ബാങ്ക് ചെക്ക്, മുദ്രപ്പത്രങ്ങള്‍ എന്നിവയും മധുസൂദനന് കൈപ്പറ്റിയിരുന്നു.
ഇവ ഉപയോഗിച്ച് വ്യാജരേഖകള്‍ ചമച്ച് ദുരുപയോഗം ചെയ്യുകയും മറ്റു പ്രതികളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി വിശ്വാസവഞ്ചനയും ചതിയും നടത്തിയെന്നുമാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.