രുചിയുടെ ഇലമഹോത്സവം
text_fieldsശ്രീകണ്ഠപുരം: ചാമക്കാൽ ഗവ. എൽ.പി സ്കൂളിൽ ഇല മഹോത്സവം നടത്തി. കർക്കടകത്തിൽ പത്തിലക്കറികൾ കഴിക്കണമെന്നു പറയുന്നതിന്റെ പൊരുൾ കണ്ടെത്താനും ഇലക്കറികളുടെ പ്രാധാന്യം തിരിച്ചറിയാനുമാണ് പരിപാടി നടത്തിയത്. 50 ഭക്ഷ്യയോഗ്യമായ ഇലകൾ കുട്ടികൾ ശേഖരിക്കുകയും അവയുടെ പോഷക പ്രാധാന്യവും സവിശേഷതകളും പ്രദർശിപ്പിക്കുകയും ചെയ്തു. ഇലകൾ കൊണ്ട് വിവിധ രൂപങ്ങൾ തയാറാക്കൽ, ഹെർബേറിയം ഒരുക്കൽ, നിരീക്ഷണ കുറിപ്പ് തയാറാക്കൽ തുടങ്ങിയ വ്യത്യസ്തങ്ങളായ പരിപാടികളും ഇല മഹോത്സവത്തിന്റെ ഭാഗമായി നടത്തി. ശേഖരിച്ച ഭക്ഷ്യയോഗ്യമായ ഇലകൾ ഉപയോഗിച്ച് ഇലക്കറി സദ്യയും ഒരുക്കി. പ്രഥമാധ്യാപകൻ ഇ.പി. ജയപ്രകാശ്, കെ.എ. ആൻസി, എം. അനിതകുമാരി, ജോസ്മി ജോസ്, കെ. സൗമ്യ, ടി. സ്വപ്ന, പി. രജനി, കെ. അമിത, സോണിയ തോമസ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.