ജമാഅത്തെ ഇസ്‍ലാമിയും നഗരസഭയും ചേർന്ന് ഓമനയുടെ സ്നേഹ വീടൊരുക്കി
text_fieldsശ്രീകണ്ഠപുരം: നഗരസഭയും ജമാഅത്തെ ഇസ്‍ലാമി ശ്രീകണ്ഠപുരം യൂനിറ്റും ചേർന്ന് കംബ്ലാരിയിൽ നിർമിച്ച സ്നേഹ വീടിന്റെ താക്കോൽ കൈമാറി. കൂട്ടുംമുഖത്ത് വാടകക്ക് താമസിച്ചിരുന്ന വയോധികയായ ഓമനക്കും ശാരീരിക ബിദ്ധിമുട്ട് അനുഭവിക്കുന്ന മകനുമാണ് സ്‌നേഹവീട് നൽകിയത്. വീടിനാവശ്യമായ നാല് സെന്റ് സ്ഥലം സൗജന്യമായി ജമാഅത്തെ ഇസ്‍ലാമി നേരത്തെ നൽകിയിരുന്നു. നഗരസഭ ആശ്രയ പദ്ധതി പ്രകാരം അനുവദിച്ച നാല് ലക്ഷം രൂപയും മറ്റ് തുകയും ചേർത്താണ് വീടൊരുക്കിയത്.
നഗരസഭ കുടുംബശ്രീ സി.ഡി.എസും നിർമാണത്തിന് സഹായങ്ങൾ നൽകി. കംബ്ലാരിയിൽ നടന്ന ചടങ്ങിൽ ജമാഅത്തെ ഇസ്‍ലാമി തളിപ്പറമ്പ ഏരിയ പ്രസിഡന്റ് എം. ജലാൽ ഖാൻ നഗരസഭ ചെയർപേഴ്സൻ ഡോ. കെ.വി. ഫിലോമിനക്ക് വീടിന്റെ താക്കോൽ കൈമാറി. സി.ഡി.എസ് ചെയർപേഴ്സൻ എ. ഓമന അധ്യക്ഷത വഹിച്ചു.
നഗരസഭ ഉപാധ്യക്ഷൻ കെ. ശിവദാസൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ജോസഫീന വർഗീസ്, പി.പി. ചന്ദ്രാംഗദൻ, കൗൺസിലർ നിഷിത റഹ്മാൻ, മുൻ ചെയർമാൻ പി.പി. രാഘവൻ എന്നിവർ സംസാരിച്ചു. ഷാജഹാൻ ഐച്ചേരി സ്വാഗതവും കെ.പി.റഷീദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.