എൻ.ജി.ഒ യൂനിയൻ നേതാവ് ജോയൻറ് കൗൺസിലിൽ
text_fieldsശ്രീകണ്ഠപുരം: എൻ.ജി.ഒ യൂനിയൻ നേതാവും പു.ക.സ ശ്രീകണ്ഠപുരം മേഖല ജോ. സെക്രട്ടറിയുമായ വയക്കരയിലെ കെ.കെ. കൃഷ്ണൻ അംഗത്വം രാജിവെച്ച് ജോയൻറ് കൗൺസിലിൽ ചേർന്നു.
നേതൃത്വവുമായുള്ള ഭിന്നതയെ തുടർന്നാണ് സി.പി.എമ്മിന്റെ സംഘടനകൾ വിട്ട് കൃഷ്ണൻ സി.പി.ഐ സംഘടനകളിലേക്ക് പോയത്. ജോയൻറ് കൗൺസിലിൽ ചേർന്നതിനുപിന്നാലെ പു.ക.സക്ക് പകരം യുവകലാസാഹിതിയിലും അംഗത്വമെടുത്തിട്ടുണ്ട്. യുക്തിവാദി സംഘം ജില്ല ഭാരവാഹി, ബാലസംഘം -വേനൽ തുമ്പി പരിശീലകൻ, ലൈബ്രറി -നാടകപ്രവർത്തകൻ തുടങ്ങി സി.പി.എമ്മിന് കീഴിലുള്ള വിവിധ സംഘടനകളുടെ സ്ഥാനങ്ങൾ വഹിച്ച കൃഷ്ണൻ നാട്ടിലും പുറത്തും സജീവ പ്രവർത്തനമാണ് നടത്തിയിരുന്നത്.
അതിനിടെയാണ് സംഘടനാമാറ്റമുണ്ടായത്. കൃഷ്ണന്റെ ചുവടുമാറ്റം സി.പി.എമ്മിൽ വലിയ ചർച്ചക്കാണ് വഴിതുറന്നിട്ടുള്ളത്. കഴിഞ്ഞ ദിവസം ശ്രീകണ്ഠപുരത്ത് ജോയന്റ് കൗൺസിൽ ഇരിക്കൂർ മണ്ഡലം അംഗത്വവിതരണവും സമ്മേളന ഫണ്ട് ശേഖരണവും നടത്തിയാണ് കൃഷ്ണന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം നാരായണൻ കുഞ്ഞിക്കണ്ണോത്ത് അംഗത്വം നൽകിയത്. ജില്ല സെക്രട്ടറി റോയി ജോസഫ്, മേഖല സെക്രട്ടറി സി. മധുസൂദനൻ, മേഖല പ്രസിഡൻറ് കെ.വി. ജിതിൻ, എൻ. മോഹനൻ, പ്രീതി പി. തമ്പി, ബിജു തമ്പാൻ, റഹ്മത്ത് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.