Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightSreekandapuramchevron_rightഇനി കാഴ്​ചക്ക്...

ഇനി കാഴ്​ചക്ക് ലോക്കില്ല; സഞ്ചാരികളേ ഇതിലേ ഇതിലേ...

text_fields
bookmark_border
ഇനി കാഴ്​ചക്ക് ലോക്കില്ല; സഞ്ചാരികളേ ഇതിലേ ഇതിലേ...
cancel
camera_alt

വൈതൽമല നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള ദൃശ്യം

ശ്രീകണ്​ഠപുരം: വിനോദ സഞ്ചാര കേന്ദ്രങ്ങൾ മാസങ്ങളുടെ അടച്ചിടലിനു ശേഷം വീണ്ടും തുറന്നു. ഇനി വിസ്​മയ സുന്ദരക്കാഴ്​ചകൾ നുകരാം. കോവിഡും ലോക്​ഡൗണും സഞ്ചാരികളെ വിലക്കിയതിനാൽ ജില്ലയിലും പുറത്തും വിനോദസഞ്ചാര മേഖല നിശ്ചലമായിരുന്നു. ആളനക്കമില്ലാത്ത മാസങ്ങൾ കഴിഞ്ഞാണ് പ്രധാന ടൂറിസ്​റ്റ് കേന്ദ്രങ്ങൾ തുറന്നത്. ഇതോടെ സഞ്ചാരികളുടെ പറുദീസയായ വൈതൽമലയിലടക്കം കഴിഞ്ഞ ദിവസം നൂറുകണക്കിന് സഞ്ചാരികളാണ് എത്തിയത്. നിറം മങ്ങിയ കാഴ്​ചകളും ലക്ഷങ്ങളുടെ നഷ്​ടവുമാണ് കഴിഞ്ഞ മാസങ്ങളിലുണ്ടായതെങ്കിൽ നിലവിൽ കാഴ്​ചയുടെ വേറിട്ട ലോകമാണ് മലമടക്കുകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലുള്ളത്.

ജില്ലയിൽ മലയോര മേഖലയിലുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ് വൈതൽമല, ഏഴരക്കുണ്ട്, പാലക്കയം തട്ട്, കാഞ്ഞിരക്കൊല്ലി എന്നിവ. ഇവിടങ്ങളിൽ സഞ്ചാരികളുടെ ഒഴുക്ക് അനുഭവപ്പെടേണ്ട മധ്യവേനലവധിയിലാണ് അടച്ചിടൽ വേണ്ടി വന്നത്. ചൂടുകാലത്ത് വിദേശസഞ്ചാരികളടക്കം കാഴ്​ച നുകർന്ന് താമസിക്കാൻ ഇവിടെയെത്താറുണ്ട്. കത്തുന്ന വേനലിലും വറ്റാത്ത അരുവിയും വന്യജീവികളും ഔഷധ സസ്യങ്ങളും ചേർന്ന ഈ മാമലകളിൽ കോടമഞ്ഞും കാടും കൈകോർക്കുന്ന അത്യപൂർവ സുന്ദരക്കാഴ്​ചയുമുണ്ട്. നേരത്തെ ദിനംപ്രതി രണ്ടായിരത്തിലധികം സഞ്ചാരികൾ പാലക്കയം തട്ടിലെത്താറുണ്ടെന്നാണ് കണക്ക്. അവധിദിവസങ്ങളിൽ ഇതിലും കൂടും. വൈതൽമലയിൽ ആയിരത്തിനു മുകളിലും ഏഴരക്കുണ്ട് വെള്ളച്ചാട്ടം കാണാൻ മുന്നൂറിലധികവും ആളുകൾ എത്താറുണ്ടായിരുന്നു.

കാഞ്ഞിരക്കൊല്ലി ശശിപ്പാറയിലും കന്മദപ്പാറയിലും അളകാപുരിയിലും വേനലവധിക്കാലത്തും മറ്റ് അവധി ദിനങ്ങളിലും സ്വപ്​നക്കാഴ്​ചകൾ ആസ്വദിക്കാൻ ഒട്ടേറെപ്പേരാണെത്തിയിരുന്നത്. നിലവിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നെങ്കിലും കോവിഡ്​ നിയമങ്ങൾ പാലിച്ചാണ് പ്രവേശനം.

വനം വകുപ്പി​െൻറ നിയന്ത്രണത്തിലാണ് വൈതൽമലയിലേക്കുള്ള പ്രവേശനം. മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക് 15 രൂപയുമാണ് ടിക്കറ്റ് നിരക്ക്. പാലക്കയം തട്ടിലും കാഞ്ഞിരക്കൊല്ലിയിലും വിനോദ സഞ്ചാര വകുപ്പാണ് പ്രവേശനം നിയന്ത്രിക്കുന്നത്. മഞ്ഞപ്പുല്ലിലും വൈതൽമലയിലുമായി പ്രവർത്തിച്ചിരുന്ന പത്തിലധികം റിസോർട്ടുകൾ ഇതുവരെ അടഞ്ഞുകിടക്കുകയാണ്​.

പുറമെ നിന്നും സഞ്ചാരികളെത്തുന്നതോടെ തുറക്കാനാവുമെന്ന കാത്തിരിപ്പിലാണിവർ. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ യന്ത്രങ്ങളും ഇരുമ്പ് വടങ്ങളും മറ്റും തുരുമ്പെടുത്തെങ്കിലും അവയെല്ലാം മിനുക്കുപണി നടത്തിയാണ് തുറന്നത്. മാസങ്ങളായി സഞ്ചാരികൾ എത്താത്തതിനാൽ മാമലകളിലെല്ലാം

നഷ്​ടമായ ജൈവവൈവിധ്യ സമ്പത്ത് തിരിച്ചെത്തിയ കാഴ്​ചയുമുണ്ട്. വൈതലിലും പാലക്കയത്തും കാഞ്ഞിരക്കൊല്ലിയിലുമെല്ലാം ഈ മാറ്റം കാണാനുണ്ട്. നിലവിൽ അപൂർവങ്ങളായ ഒട്ടേറെ ചെടികൾ പുതുതായി തളിർത്തുവന്നിട്ടുണ്ടെന്നും നിരവധി വന്യജീവികൾ എത്തുന്നുണ്ടെന്നും വനപാലകർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tourist placessreekandapuram
Next Story