കെട്ടിടം കാണിച്ചുതന്നാല്‍ പണമടക്കാമെന്ന് ശ്രീകണ്ഠപുരത്തെ വയോധികന്
text_fieldsശ്രീകണ്ഠപുരം: സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത ആള്‍ക്ക് കെട്ടിട നിര്‍മാണ ക്ഷേമനിധി ബോര്‍ഡില്‍ വിഹിതമടക്കണമെന്ന് കാണിച്ച് നോട്ടീസ്.
ശ്രീകണ്ഠപുരത്തെ കാളിയത്ത് മുഹമ്മദ് കുഞ്ഞിക്കാണ് ജില്ല ഡെപ്യൂട്ടി ലേബര്‍ ഓഫിസര്‍ നോട്ടീസയച്ചത്. പെരുവളത്തുപറമ്പിൽ വാടകക്ക് താമസിക്കുന്ന മുഹമ്മദ്കുഞ്ഞി താന്‍ പണിത വീട് കാണിച്ചുതന്നാല്‍ വിഹിതമടക്കാമെന്ന നിലപാടിലാണ്.
നോട്ടീസയച്ചതിനെതിരെ നിയമനടപടിക്കും ഒരുങ്ങുകയാണ് ഇദ്ദേഹം. 2016ല്‍ 12,38,314 രൂപ നിര്‍മാണ ചെലവില്‍ ഇദ്ദേഹം കെട്ടിടം പണിതുവെന്നാണ് നോട്ടീസിലുള്ളത്. നിര്‍മാണ ചെലവിന്റെ ഒരു ശതമാനമായ 12,383 രൂപ സെസായി അടക്കണമെന്ന് കാണിച്ചാണ് കഴിഞ്ഞ പത്താം തീയതി നോട്ടീസ് അയച്ചത്.
12,383 രൂപയുടെ ഒരു ശതമാനമായ 124 രൂപ സര്‍വിസ് ചാര്‍ജിനത്തില്‍ പണമായി നേരിട്ടും ബാക്കി 12,259 രൂപ ഡി.ഡിയായി സെക്രട്ടറി, ബില്‍ഡിങ് ആൻഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡ്, തിരുവനന്തപുരം എന്ന പേരിലും നോട്ടീസ് കൈപ്പറ്റി 20 ദിവസത്തിനകം അടക്കണമെന്നാണ് ഉത്തരവിലുള്ളത്. പണമടച്ചില്ലെങ്കില്‍ ഇനിയൊരു അറിയിപ്പ് കൂടാതെ നിയമനടപടി സ്വീകരിക്കുമെന്നും കത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.