അനധികൃത മണ്ണെടുപ്പ് പഞ്ചായത്ത് അധികൃതർ തടഞ്ഞു
text_fieldsശ്രീകണ്ഠപുരം: നിടുവാലൂരിൽ തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയോരത്ത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്നും അനധികൃതമായി മണ്ണ് നീക്കം ചെയ്യുന്നത് പഞ്ചായത്ത് അധികൃതർ തടഞ്ഞു.
സ്വകാര്യ വ്യക്തിക്ക് നൽകിയ കെട്ടിട നിർമാണ പെർമിറ്റിന്റെ മറവിലാണ് കുന്നിടിച്ച് വലിയ വാഹനങ്ങൾ ഉപയോഗിച്ച് മണ്ണ് കടത്തിയത്.
കെട്ടിട നിർമാണ പെർമിറ്റിലെ വ്യവസ്ഥ അനുസരിച്ച് മണ്ണ് നീക്കം ചെയ്യുന്നതിന് ജിയോളജി വകുപ്പിന്റെ ട്രാൻസിറ്റ് പാസ് ആവശ്യമാണ്. ഇതില്ലാതെയാണ് മണ്ണ് കടത്തിയതെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
ചെങ്ങളായി പഞ്ചായത്ത് സെക്രട്ടറി കെ.കെ. രാജേഷ്, ക്ലർക്ക് മനോജ് കുമാർ എന്നിവർ സ്ഥലത്തെത്തിയാണ് മണ്ണെടുപ്പ് തടഞ്ഞത്. അനുവാദമില്ലാതെ കുന്നിടിച്ച് മണ്ണ് കടത്തിയാൽ വാഹന ഉടമകൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും സ്വകാര്യ വ്യക്തിക്ക് അനുവദിച്ച കെട്ടിട നിർമാണ പെർമിറ്റ് റദ്ദ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി കെ.കെ. രാജേഷ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.