കുട്ടികൾക്ക് മുന്നിൽ മനസ്സുതുറന്ന് പി.ടി. ഉഷ...
text_fieldsശ്രീകണ്ഠപുരം: ഇരിക്കൂർ എം.എൽ.എ സജീവ് ജോസഫിെൻറ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ദിശാ ദർശെൻറ ഭാഗമായി മണ്ഡലത്തിലെ കായിക മേഖലയിൽ കഴിവു തെളിയിച്ച വിദ്യാർഥികളുമായി സംവദിച്ച് പി.ടി. ഉഷ. 'പ്രേരൺ -താരോദയങ്ങൾക്ക് ഒപ്പം പി.ടി.ഉഷ' എന്ന പേരിൽ ശ്രീകണ്ഠപുരത്ത് നടത്തിയ പരിപാടിയിൽ മണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത കായിക രംഗത്ത് മികവ് തെളിയിച്ച അമ്പതിലധികം വിദ്യാർഥികൾ പങ്കെടുത്തു.
തെൻറ കായിക നേട്ടങ്ങളും അനുഭവങ്ങളും പി.ടി. ഉഷ വിദ്യാർഥികളുമായി പങ്കുവെച്ചു. വിദ്യാർഥികളുടെ സംശയങ്ങൾക്ക് മറുപടിയും നൽകി. മണ്ഡലത്തിലെ വിദ്യാർഥികൾക്ക് കായിക രംഗത്ത് പ്രോത്സാഹനം നൽകുന്നതിനോടനുബന്ധിച്ച് ആവിഷ്ക്കരിക്കുന്ന വിവിധ പദ്ധതികളുടെ തുടക്കമായാണ് സംവാദപരിപാടി നടത്തിയതെന്ന് സജീവ് ജോസഫ് പറഞ്ഞു. ഇരിക്കൂർ മണ്ഡലത്തിലെ വിദ്യാർഥികൾക്കായി ഫെബ്രുവരിയിൽ ഉഷാ സ്കൂൾ ഓഫ് അത്ലറ്റിക്സിെൻറ സെലക്ഷൻ ട്രയൽ നടത്തുമെന്നും എം.എൽ.എ അറിയിച്ചു.
ചടങ്ങിൽ ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൻ ഡോ. കെ.വി. ഫിലോമിന, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.പി. ചന്ദ്രാംഗദൻ, ത്രേസ്യാമ്മ മാത്യു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.ഒ. മാധവൻ, കെ.പി. ഗംഗാധരൻ, ഡോ. കെ.പി. ഗോപിനാഥ്, എൻ.പി. റഷീദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.