രവിവർമയുടെ കല്ലച്ച് ഇനി മ്യൂസിയത്തിൽ
text_fieldsശ്രീകണ്ഠപുരം: പ്രമുഖ ചിത്രകാരൻ രാജാരവിവർമയുടെ പ്രസിൽ ഉപയോഗിച്ച കല്ലച്ച് ഇനി മ്യൂസിയത്തിന് സ്വന്തം. മഹാരാഷ്ട്രയിലെ ലോണാവാലയിൽ പ്രവർത്തിച്ചിരുന്ന രവിവർമയുടെ പ്രസിൽ ഉപയോഗിച്ച കല്ലച്ചുകളിൽ ഒന്നാണ് ചിത്രകാരൻ എബി എൻ.ജോസഫ് തെൻറ ശേഖരത്തിൽനിന്ന് തിരുവനന്തപുരം മ്യൂസിയം കാമ്പസിൽ ഒരുങ്ങുന്ന രവിവർമ മ്യൂസിയത്തിന് കൈമാറിയത്.
എബി എൻ. ജോസഫിെൻറ വീട്ടിൽ നടന്ന ചടങ്ങിൽ കേരള മ്യൂസിയം ഡയറക്ടർ അബു ശിവദാസ് ഏറ്റുവാങ്ങി. അച്ചടിയുടെ സാങ്കേതിക വിദ്യ രാജ്യത്തെവിടെയും ഇല്ലാതിരുന്ന കാലത്ത് ജർമനിയിൽ വികസിപ്പിച്ച സാങ്കേതിക വിദ്യയിലുള്ളതാണിത്. ജർമനിയിൽനിന്ന് അച്ചുകൂടവും സാങ്കേതികവിദ്യയും സാങ്കേതിക വിദഗ്ധരെയും അദ്ദേഹം കൊണ്ടുവന്നിരുന്നു. പ്ലേഗ് പടർന്നുപിടിച്ച കാലത്ത് രവിവർമയുടെ പ്രസും സ്റ്റുഡിയോയും മറ്റു സൗകര്യങ്ങളും ലോണാവാലയിലാണ് പ്രവർത്തിച്ചിരുന്നത്. പുണെയിൽനിന്ന് 65 കിലോമീറ്റർ അകലെയുള്ള പ്രദേശമാണിത്. രോഗാണുക്കൾ എത്തിച്ചേരാത്ത ഇടമായി കരുതി അദ്ദേഹം ഇവിടേക്ക് താമസം മാറ്റുകയും ചിത്രരചനയിൽ ഏർപ്പെടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.