Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightSreekandapuramchevron_rightപുഴ കവർന്ന മലയോര...

പുഴ കവർന്ന മലയോര ഹൈവേയിൽ നവീകരണം തുടങ്ങിയില്ല

text_fields
bookmark_border
പുഴ കവർന്ന മലയോര ഹൈവേയിൽ നവീകരണം തുടങ്ങിയില്ല
cancel
camera_alt

മുണ്ടാനൂർ ഭാഗത്ത് മലയോര ഹൈവേ ഇടിഞ്ഞ നിലയിൽ

ശ്രീ​ക​ണ്ഠ​പു​രം: പ​യ്യാ​വൂ​ർ-​ഉ​ളി​ക്ക​ൽ റോ​ഡി​ൽ മു​ണ്ടാ​നൂ​ർ എ​സ്‌​റ്റേ​റ്റി​ന് സ​മീ​പം പു​ഴ​യി​ലേ​ക്കി​ടി​ഞ്ഞ മ​ല​യോ​ര ഹൈ​വേ പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കു​ന്ന​ത് വൈ​കു​ന്നു. റോ​ഡ് പി​ള​ർ​ന്ന് വ​ൻ അ​പ​ക​ട​ക്കെ​ണി​യാ​യ​തി​നാ​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ഇ​തു​വ​ഴി പോ​കു​ന്ന​ത് അ​പ​ക​ടം വി​ളി​ച്ചു​വ​രു​ത്തു​ക​യാ​ണ്.

നി​ര​വ​ധി ചെ​റു​വാ​ഹ​ന​ങ്ങ​ൾ ഇ​തു​വ​ഴി അ​രി​കു​ചേ​ർ​ന്ന് രാ​ത്രി​കാ​ല​ങ്ങ​ളി​ല​ട​ക്കം പോ​കു​ന്നു​ണ്ട്. മീ​റ്റ​റു​ക​ളോ​ളം നീ​ള​ത്തി​ൽ റോ​ഡ് പി​ള​ർ​ന്ന് പു​ഴ​ഭാ​ഗ​ത്തേ​ക്ക് തെ​ന്നി​മാ​റി​യ നി​ല​യി​ലാ​ണ്. മൂ​ന്നു വ​ർ​ഷ​മാ​യി കാ​ല​വ​ർ​ഷം ക​ന​ക്കു​മ്പോ​ൾ റോ​ഡ് ത​ക​രു​ന്ന​തും പു​ഴ​യോ​രം ഇ​ടി​യു​ന്ന​തും പ​തി​വാ​ണ്. മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ മ​ല​യോ​ര ഹൈ​വേ​യി​ൽ മു​ണ്ടാ​ന്നൂ​രി​നും തോ​ണി​ക്ക​ട​വി​നും ഇ​ട​യി​ലാ​ണ് പു​ഴ റോ​ഡി​നെ ക​വ​രു​ന്ന​ത്.

എ​ന്നി​ട്ടും അ​ധി​കൃ​ത​ർ ഈ ​ഭാ​ഗം ശാ​സ്ത്രീ​യ​മാ​യി ബ​ല​പ്പെ​ടു​ത്താ​ൻ ത​യാ​റാ​യി​ട്ടി​ല്ല. ഇ​നി​യും ഇ​ടി​ഞ്ഞാ​ൽ റോ​ഡി​ന് സ​മീ​പ​ത്തെ വൈ​ദ്യു​തി തൂ​ണും ബ​സ് ഷെ​ൽ​ട്ട​റും ഏ​തു​നി​മി​ഷ​വും അ​പ്ര​ത്യ​ക്ഷ​മാ​യേ​ക്കു​മെ​ന്ന അ​വ​സ്ഥ​യു​ണ്ട്.

റോ​ഡ് ബ​ല​പ്പെ​ടു​ത്തി പ​ഴ​യ സ്ഥി​തി​യാ​ക്കാ​തെ വ​ലി​യ വാ​ഹ​ന​ങ്ങ​ളു​ടെ ഗ​താ​ഗ​തം അ​നു​വ​ദി​ക്ക​രു​തെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പ​യ്യാ​വൂ​ർ ഭാ​ഗ​ത്തു​നി​ന്ന്​ ഉ​ളി​ക്ക​ൽ-​ഇ​രി​ട്ടി ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ ച​മ​ത​ച്ചാ​ൽ-​വാ​തി​ൽ​മ​ട-​മു​ണ്ടാ​നൂ​ർ വ​ഴി​യാ​ണ് ക​ട​ത്തി​വി​ട്ടി​രു​ന്ന​ത്.

ബ​ദ​ൽ​മാ​ർ​ഗ​മാ​യ റോ​ഡി​ന് വീ​തി കു​റ​വും വ​ള​വും ഉ​ള്ള​തി​നാ​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​തു​വ​ഴി എ​ളു​പ്പ​ത്തി​ൽ പോ​കാ​നാ​വി​ല്ല. വേ​ഗ​ത്തി​ൽ പ​ണി ന​ട​ത്തി മ​ല​യോ​ര ഹൈ​വേ​യി​ൽ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​ങ്ങ​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hill highwaysreekandapuram
News Summary - Renovation of the hill highway
Next Story