ഭവനരഹിതരായവർക്ക് ഒപ്പംചേർന്ന് സലഫി സൊസൈറ്റിയും ജമാഅത്തെ ഇസ്ലാമിയും
text_fieldsശ്രീകണ്ഠപുരം: ഭവനരഹിതരായവർക്ക് സ്ഥലം കണ്ടെത്തി വീട് നിർമിച്ചുനൽകാനുള്ള പദ്ധതിക്ക് കൈകോർത്ത് ജമാഅത്തെ ഇസ്ലാമിയും സലഫി എജുക്കേഷൻ വെൽഫെയർ സൊസൈറ്റിയും.
ശ്രീകണ്ഠപുരം നഗരസഭ പരിധിയിലെ ലൈഫ് മിഷൻ - പി.എം.എ.വൈ പദ്ധതിയിൽ ഭൂമിയില്ലാതെ പ്രയാസമനുഭവിക്കുന്ന ഗുണഭോക്താക്കൾക്ക് ഭൂമി അനുവദിക്കാനും അവരുടെ വിഹിതംകൂടി ചേർത്ത് വീട് നിർമിച്ചുനൽകാനുമാണ് ജമാഅത്തെ ഇസ്ലാമി ശ്രീകണ്ഠപുരം യൂനിറ്റും ശ്രീകണ്ഠപുരം സലഫി എജുക്കേഷൻ വെൽഫെയർ സൊസൈറ്റിയും ചേർന്ന് തീരുമാനിച്ചത്. 10 കുടുംബങ്ങൾക്ക് വീടും സ്ഥലവും നല്കാനാണ് ധാരണയായത്. വീടും സ്ഥലവും നൽകുന്നതിനായി രണ്ട് സംഘടനകളുടെയും ഭാരവാഹികൾ സ്ഥലം സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി.
ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് എം. ജലാൽഖാൻ അധ്യക്ഷത വഹിച്ചു. ഇഹ്സാൻ ട്രസ്റ്റ് ചെയർമാൻ ഡോ. പി.സി.പി. ഉസ്മാൻ, സലഫി സൊസൈറ്റി പ്രസിഡന്റ് ഡോ. കെ. സുബൈർ, ജമാഅത്തെ ഇസ്ലാമി ഏരിയ വൈസ് പ്രസിഡൻറ് മിഫ്താഫ്, ശ്രീകണ്ഠപുരം യൂനിറ്റ് പ്രസിഡൻറ് കെ.പി. റഷീദ്, കെ.എം.പി. ബഷീർ, ഷാജഹാൻ ഐച്ചേരി, സലഫി മസ്ജിദ് പ്രസിഡന്റ് അബ്ദുൽ ഹക്കീം, സെക്രട്ടറി എൻ.എം. അബ്ദുൽ ഖാദർ, എം.പി. കുഞ്ഞിമൊയ്തീൻ, കെ. അബ്ദുൽ നാസർ, ടി.കെ. അഹമ്മദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.