വേണം, സീനക്ക് സുമനസ്സുകളുടെ കൈത്താങ്ങ്
text_fieldsശ്രീകണ്ഠപുരം: വൃക്കരോഗത്തെ തുടർന്ന് വർഷങ്ങളായി കണ്ണീർക്കയത്തിലായ യുവതി കണ്ണുള്ളവരുടെ കനിവ് തേടുന്നു. പടിയൂർ -കല്യാട് പഞ്ചായത്തിലെ ചോലക്കരി വാർഡിലെ രയരോത്ത് വീട്ടിൽ സീനയാണ് (30) എട്ട് വർഷമായി വൃക്കരോഗത്തിന് ചികിത്സ നടത്തുന്നത്. നിലവിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർ നിർദേശിച്ചിട്ടുള്ളത്. 30 ലക്ഷം രൂപയോളം ചെലവ് വരും. ഭർത്താവ് സത്യൻ ബസ് തൊഴിലാളിയാണ്. കോവിഡിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടതോടെ ഏറെ പ്രയാസത്തിലാണ് ഇവർ ജീവിക്കുന്നത്. സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന കുടുംബമാണ് ഇവരുടേത്. സീനക്ക് ജീവിതത്തിലേക്ക് തിരികെ വരാൻ സുമനസ്സുകളുടെ കൈത്താങ്ങ് വേണം. വാർഡ് മെംബർ കെ. രാകേഷ് രക്ഷാധികാരിയായും സി.പി. ഗോപിനാഥൻ കൺവീനറും കെ.പി.സി. നാരായണൻ ചെയർമാനുമായി ചികിത്സ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. സീന ചികിത്സ സഹായ കമ്മിറ്റി എന്ന പേരിൽ എസ്.ബി.ഐ ബ്ലാത്തൂർ ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 40499768011, ഐ.എഫ്.എസ്.സി: SBIN0070598. ഫോൺ: 9497300329 (രക്ഷാധികാരി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.