വലിയരീക്കാമലയിൽ തലയോട്ടി കണ്ടെത്തി
text_fieldsശ്രീകണ്ഠപുരം: ഏരുവേശി വലിയരീക്കാമലയിൽ ആളൊഴിഞ്ഞ പറമ്പിൽ തലയോട്ടി കണ്ടെത്തി. വലിയരീക്കാമലയിലെ മുട്ടത്ത് കുന്നേൽ ആന്റണിയുടെ പറമ്പിലാണ് തലയോട്ടിയും അസ്ഥി കഷ്ണങ്ങളും കണ്ടെത്തിയത്. ഏറെക്കാലമായി കൃഷി നടത്താത്തതിനാൽ കാടുപിടിച്ച് കിടക്കുന്ന സ്ഥലമാണിത്.
കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടർന്ന് വെള്ളിയാഴ്ച കാട് വെട്ടി തെളിക്കുന്നതിനിടയിലാണ് തലയോട്ടി കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് കുടിയാൻമല സി.ഐ മെൽബിൻ ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി തലയോട്ടി കസ്റ്റഡിയിലെടുത്തു.
ഫോറൻസിക് സംഘവും സ്ഥലത്തെത്തിയിരുന്നു. വിശദമായി പരിശോധിച്ചശേഷം തലയോട്ടിയും അസ്ഥികളും പരിയാരത്തെ കണ്ണൂർ ഗവ. മെഡി. കോളജിലേക്ക് മാറ്റി. രണ്ട് വർഷത്തെ പഴക്കമുള്ളതായി സംശയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.