വളക്കൈ മേഖലയിൽ തെരുവുനായ് ശല്യം: നിരവധി പേർക്ക് കടിയേറ്റു
text_fieldsശ്രീകണ്ഠപുരം: ചെങ്ങളായി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി നിരവധി പേര്‍ക്ക് തെരുവു നായ്ക്കളുടെ കടിയേറ്റു. വളക്കൈ എല്‍.പി സ്കൂള്‍ വിദ്യാര്‍ഥി പി.പി. മുസ്തഫ(എട്ട്), പന്നിത്തടത്തെ കാർത്യായനി (60), കീയച്ചാലിലെ അനുസ്മയ (15), പാറക്കാടിയിലെ റോഷിത്ത്, രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി നഫ്ല (ഏഴ്), പെരുന്തലേരിയിലെ എം.പി. ഇബ്രാഹീം (50), മണക്കാട്ടെ സാവിത്രി (55) തുടങ്ങിയവര്‍ക്കാണ് നായുടെ കടിയേറ്റത്.
വളക്കൈ, പാറക്കാടി, പെരുന്തലേരി, പെരുമ്പാറക്കാവ് ഭാഗങ്ങളില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി തെരുവുനായുടെ വിളയാട്ടമുണ്ട്. കടിയേറ്റ 12 ഓളം പേര് തളിപ്പറമ്പ് താലൂക്കാശുപത്രിയിലും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്.
നായ്ക്ക് പേ ഉള്ളതായി സംശയമുണ്ട്. ജില്ല പഞ്ചായത്തിന്റെ കീഴിലുള്ള മൃഗസംരക്ഷണവകുപ്പിന്റെ ചുമതലയുള്ള ഡെപ്യൂട്ടി ഡയറക്ടറെ കഴിഞ്ഞദിവസം വിവരം അറിയിച്ചിരുന്നു. രണ്ട് മണിക്കൂര്‍ മാത്രം പ്രദേശത്ത് തിരച്ചില്‍ നടത്തിയതിന് ശേഷം ഇവര്‍ മടങ്ങിപ്പോവുകയും ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരിശ്രമം തുടരാന്‍ നിര്‍വാഹമില്ലെന്നും മാഹിയില്‍ പോകേണ്ടതുണ്ടെന്നും ഇവര്‍ പറഞ്ഞതായും ജനങ്ങളാകെ ഭീതിയിലാണുള്ളതെന്നും വാര്‍ഡ് അംഗം മൂസാന്‍കുട്ടി തേര്‍ളായി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.