Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightSreekandapuramchevron_rightരാ​ത്രി ക​ല്ല്...

രാ​ത്രി ക​ല്ല് ക​ട​ത്തു​ന്ന​ത് ചോ​ദ്യം ചെ​യ്ത യുവാവിനെ ആക്രമിച്ചയാൾ അറസ്റ്റിൽ

text_fields
bookmark_border
രാ​ത്രി ക​ല്ല് ക​ട​ത്തു​ന്ന​ത് ചോ​ദ്യം ചെ​യ്ത യുവാവിനെ ആക്രമിച്ചയാൾ അറസ്റ്റിൽ
cancel


ശ്രീ​ക​ണ്ഠ​പു​രം: പ​ണ​യി​ൽ​നി​ന്ന് സ​ന്ധ്യ​ക്കു​ശേ​ഷം ചെ​ങ്ക​ൽ ക​യ​റ്റി​പ്പോ​കു​ന്ന​ത് ചോ​ദ്യം ചെ​യ്ത യു​വാ​വി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ശ്രീ​ക​ണ്ഠ​പു​രം വ​യ​ക്ക​ര​യി​ലെ മ​ഞ്ച​ക്ക​ണ്ടി രൂ​പേ​ഷി​നെ (34) ആ​ക്ര​മി​ച്ച കേ​സി​ലാ​ണ് വ​യ​ക്ക​ര​യി​ലെ ലോ​റി ഡ്രൈ​വ​ർ പാ​മ്പൂ​ർ വീ​ട്ടി​ൽ എം.​പി. അ​രു​ൺ കു​മാ​റി​നെ (35) ശ്രീ​ക​ണ്ഠ​പു​രം എ​സ്.​ഐ എ.​വി. ച​ന്ദ്ര​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ 16ന് ​രാ​ത്രി 8.30ഓ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. രാ​ത്രി ക​ല്ല് ക​ട​ത്തു​ന്ന​ത് ചോ​ദി​ച്ച​പ്പോ​ൾ അ​രു​ൺ​കു​മാ​ർ വ​ടി​കൊ​ണ്ട് കൈ​ക്കും ത​ല​ക്കും അ​ടി​ക്കു​ക​യും തോ​ളെ​ല്ല് പൊ​ട്ടി​ക്കു​ക​യും ചെ​യ്തു​വെ​ന്നും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന രാ​ജ​ൻ, ലോ​റി കാ​ലി​ൽ ക​യ​റ്റി പ​രി​ക്കേ​ൽ​പി​ച്ചെ​ന്നു​മാ​ണ് രൂ​പേ​ഷി‍െൻറ പ​രാ​തി.

ഇ​യാ​ൾ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ര​ണ്ടാം പ്ര​തി രാ​ജ​ൻ ഒ​ളി​വി​ലാ​ണെ​ന്നും അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ അ​രു​ൺ കു​മാ​റി​നെ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attack
News Summary - The man who attacked the youth has been arrested
Next Story