ചെങ്ങളായിൽ സംസ്ഥാന പാത തകർന്നു
text_fieldsശ്രീകണ്ഠപുരം: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാത പലയിടത്തും തകർന്നു. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന സംസ്ഥാന പാതയിൽ ചെങ്ങളായി മുക്കാടം വയൽഭാഗം, പരിപ്പായി പമ്പിനു സമീപത്തെ ഭാഗം എന്നിവിടങ്ങളിലെല്ലാം തകർന്നിട്ടുണ്ട്. മെക്കാഡം ടാറിങ് പാടെ വലിഞ്ഞ് കുഴി രൂപപ്പെട്ട അവസ്ഥയാണുള്ളത്. മൈസൂരുവിലേക്കും വയനാട്ടിലേക്കും കണ്ണൂർ വിമാനത്താവളത്തിലേക്കും ഉൾപ്പെടെ വാഹനങ്ങൾ കടന്നുപോകുന്ന സംസ്ഥാന പാതയാണിത്.
പാതയിൽ നിടുവാലൂർ, ചേരൻ കുന്ന്, കണിയാർവയൽ, പടിയൂർ ഭാഗങ്ങളിലെ വളവുകളിൽ വീതി കുറവും ഇരുവശവും കാടുകയറിയ സ്ഥിതിയും നിലവിലുണ്ട്. പലയിടത്തും നടപ്പാതയില്ലാത്തതിന്റെ ദുരിതം വേറെയുമുണ്ട്. നേരത്തേ തകർന്ന നിടുമുണ്ട ഭാഗത്തടക്കം അടുത്തിടെ ടാറിങ് നടത്തിയിട്ടും മറ്റിടങ്ങളിൽ പണി നടത്താത്തതിനാൽ ചെറിയ വാഹനങ്ങൾക്കടക്കം കുഴികൾ വലിയ അപകടക്കെണിയാണൊരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.