കരയിടിഞ്ഞ് ഇല്ലാതാവുന്ന തേർളായി ദ്വീപ്
text_fieldsശ്രീകണ്ഠപുരം: നാലുഭാഗവും വളപട്ടണം പുഴയാൽ ചുറ്റപ്പെട്ട തേർളായി ദ്വീപ്. ജില്ലയിലെ ആൾത്താമസമുള്ള തുരുത്തുകളിൽ ഒന്ന്. ഒട്ടേറെ തുരുത്തുകൾ നഷ്ടപ്പെട്ടപോലെ തേർളായിയും കരയിടിച്ചിലിെൻറയും വെള്ളപ്പൊക്കത്തിെൻറയും ഭീതിയിലാണ്. കരയിടിച്ചൽ രൂക്ഷമായ ഭാഗങ്ങളെല്ലാം സംരക്ഷണഭിത്തി കെട്ടിയില്ലെങ്കിൽ വൈകാതെ ഈ ദ്വീപിനെയും വളപട്ടണം പുഴ കവരും. ചെങ്ങളായി പഞ്ചായത്തിലെ 198 ഏക്കർ വിസ്തൃതി മാത്രമുള്ള ഈ ദ്വീപിൽ ഇപ്പോൾ 124 കുടുംബാംഗങ്ങളാണ് താമസിക്കുന്നത്.
2005ൽ തേർത്തല ഭാഗത്തുനിന്നും തേർളായി ദ്വീപിലേക്ക് പാലം വന്നതോടെ തോണിയാത്ര മൂന്നു ഭാഗത്തു മാത്രമായി. നിലവിൽ മയ്യിൽ കണ്ടക്കൈ ഭാഗത്തും കുറുമാത്തൂരിലും പെരിന്തലേരി ബോട്ടുകടവ് ഭാഗത്തും എത്തേണ്ടവർ തോണിയാണ് ആശ്രയിക്കുന്നത്. അനധികൃത മണൽവാരൽ മൂലം കഴിഞ്ഞ കുറച്ചു കാലമായി ദ്വീപിെൻറ നാലു ഭാഗത്തും കരയിടിച്ചിൽ രൂക്ഷമായിരുന്നു. നിരവധി പരാതികളും നിവേദനവും നൽകിയതിനെ തുടർന്ന് ആദ്യഘട്ടമെന്ന നിലയിൽ ഒരു ഭാഗം സംരക്ഷണഭിത്തി കെട്ടിയിട്ടുണ്ട്.
തേർളായി ദ്വീപിെൻറ കരയിടിച്ചിലുള്ള അഞ്ചു ഭാഗങ്ങൾ വരുന്ന ഒരുകിലേമീറ്റർ പ്രദേശംകൂടി കരിങ്കൽഭിത്തി കെട്ടി സംരക്ഷിക്കാൻ സർക്കാർ തുക അനുവദിച്ചാൽ ദ്വീപ് സുരക്ഷിതമാവുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ രണ്ടു ദിവസത്തോളം പൂർണമായും വെള്ളത്തിൽ മുങ്ങിക്കിടന്നിരുന്നു. ഈ വർഷവും പലയിടങ്ങളിലും വെള്ളം കയറി നിരവധി വീടുകളും കൃഷിയിടങ്ങളും നശിച്ചു. പുഴയോരങ്ങൾ സംരക്ഷിക്കാനായി ചെങ്ങളായി പഞ്ചായത്തിെൻറ നേതൃത്വത്തിൽ പരിപ്പായി മുതൽ തേർളായി വരെയുള്ള വളപട്ടണം പുഴയുടെ തീരത്ത് പുഴയോര ടൂറിസം പദ്ധതികൾ ഒരുക്കുന്നുണ്ട്.
പരിപ്പായി, ചെങ്ങളായി, തവറൂൽ, കൊയ്യം, ബോട്ട്കടവ്, തേർളായി തുടങ്ങിയ സ്ഥലങ്ങളിൽ പഞ്ചായത്ത് പുഴയോര പാർക്കുകൾ നിർമിക്കും. ഇതിനായി പഞ്ചായത്ത് ബജറ്റിൽ 10 ലക്ഷം രൂപ വകയിരുത്തിട്ടുണ്ട്. പുഴയോരത്തെ സംരക്ഷിക്കുന്നതിനോടൊപ്പം ടൂറിസം സാധ്യതകളും പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ടൂറിസം മേഖലയുമായി ബന്ധപ്പെടുത്തി തേർളായി ദ്വീപിനാവശ്യമായ സൗകര്യം ഒരുക്കണമെന്ന് പ്രദേശവാസികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.